---
title: "മെഡിസെപ്പ്; പരാതികൾക്ക് പരിഹാരം വേണം- കെ.എസ്.ടി.യു "
english_title: "Medicep; Grievances need solution - KSTU"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92928/medicep-grievances-need-solution-kstu"
published_at: "2023-01-28T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4bd1cb1a2d_KSTU.jpg"
keywords: []
---

# മെഡിസെപ്പ്; പരാതികൾക്ക് പരിഹാരം വേണം- കെ.എസ്.ടി.യു 

> **Lead Summary:** **വടകര: **മെഡിസെപ്പ് പരാതികൾക്ക് പരിഹാരം വേണമെന്ന് കെഎസ്ടിയു. അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിറ്റിനെ പറ്റി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷിച്ച് അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വടകര വിദ്യാഭ്യാസ ജില്ലാ കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു.

## Article Content

**വടകര: **മെഡിസെപ്പ് പരാതികൾക്ക് പരിഹാരം വേണമെന്ന് കെഎസ്ടിയു. അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിറ്റിനെ പറ്റി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷിച്ച് അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വടകര വിദ്യാഭ്യാസ ജില്ലാ കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു.

നല്ല ചികിത്സാ സൗകര്യമുള്ള മിക്ക ആശുപത്രികളും മെഡിസിപ്പിന്റെ ലിസ്റ്റിലില്ല. ഉള്ള ആശുപത്രികൾ തന്നെ ആവശ്യമുള്ള ഡിപ്പാർട്ട്മെന്റുകൾ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മാസ മാസം പണം ഈടാക്കിയിട്ടും കമ്പനി ചികിത്സാ ചെലവ് യഥാസമയം നൽകുന്നില്ലെന്ന് പറഞ്ഞ് പല ആശുപത്രികളും ഈ രംഗത്ത് നിന്ന് പിന്മാറുകയും ചെയ്യുകയാണ്. സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക. നാലു ഗഡു ക്ഷാമ ബത്ത അനുവദിക്കുക. സർവീസിലുള്ള മുഴുവൻ അധ്യാപകരെയും കെ-ടെറ്റിൽ നിന്ന് ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുസ്ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എം മഹ്മൂദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഗഫൂർ, സെക്രട്ടറി ബഷീർ മാണിക്കോത്ത്, ജില്ലാ ജനറൽ സെക്രട്ടറി കിളിയമ്മൽ കുഞ്ഞബ്ദുള്ള, മണ്ടോടി ബഷീർ, ടി.കെ മുഹമ്മദ് റിയാസ്, ടി.ജമാലുദ്ദീൻ, അൻവർ ഇയ്യഞ്ചേരി, കെ കെ മുഹമ്മദാലി, എംപി മുഹമ്മദ്, റഫീഖ്, ടി പി സാജിദ്, ഹമീദ് തറമ്മൽ, സിറാജ് ഇ, കെ വി കുഞ്ഞമ്മദ്, എ കെ അബ്ദുല്ല, കെ വി തൻവീർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം മഹ്മൂദ് (പ്രസിഡണ്ട്), പി വി നൗഷാദ്, പി സി സഫുവാൻ, ബഷീർ വടക്കയിൽ, ടി കെ അബ്ദുൽ കരീം, വി എം അഷ്റഫ് (വൈസ് പ്രസിഡണ്ട്), കെ കെ മുഹമ്മദലി (ജനറൽ സെക്രട്ടറി) എ. കെ അബ്ദുല്ല, എം അബ്ദുൽ അസീസ്, പി കെ അഷ്റഫ്, ആർ ടി ഹാരിസ്, ഷെഫീഖ് എം, മുഹമ്മദ് മാസ്റ്റർ (ജോയിൻറ് സെക്രട്ടറി), തറമ്മൽ അഷ്റഫ് (ട്രഷറർ), ജുനൈദ് കെ കെ(ഐടി കൺവീനർ), ഒ. മുനീർ (അക്കാഡമിക് കൺവീനർ), സഫിയ അഷ്റഫ് (വനിതാ വിങ് ചെയർപേഴ്സൺ), ഒ.വി താഹിറ (കൺവീനർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92928/medicep-grievances-need-solution-kstu)