---
title: "മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് "
english_title: "Candies cause food poisoning; Health department warns students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92933/candies-cause-food-poisoning-health-department-warns-students"
published_at: "2023-01-28T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c04e48966_SWEETS.jpg"
keywords: []
---

# മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് 

> **Lead Summary:** **വടകര: **കടകളിൽ നിന്നും മിഠായി വാങ്ങി കഴിക്കുന്ന കൂട്ടുകാർ സൂക്ഷിക്കുക. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. സ്കൂൾ പരിസരത്തെ കടകളിലും മറ്റും വില്പനയ്ക്ക് വെക്കുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ.

## Article Content

**വടകര: **കടകളിൽ നിന്നും മിഠായി വാങ്ങി കഴിക്കുന്ന കൂട്ടുകാർ സൂക്ഷിക്കുക. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. സ്കൂൾ പരിസരത്തെ കടകളിലും മറ്റും വില്പനയ്ക്ക് വെക്കുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ.

ഇതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം എന്നുള്ള മുന്നറിയിപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർ നൽകിയിരിക്കുന്നത്. സ്കൂൾ പരിസരങ്ങളിലെ കടകളിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ട്,എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽ നിന്നും മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയ മാത്രം വാങ്ങാൻ കുട്ടികൾ ശ്രദ്ധിക്കണം.കൃത്രിമ നിറങ്ങൾ, നിരോധിത നിറങ്ങൾ തുടങ്ങിയവയുള്ള മിഠായികൾ ഉപയോഗിക്കാതിരിക്കുക. മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത് തീയതി, എക്സ്പെയറി ഡേറ്റ് എന്നിവയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

ഭക്ഷ്യ സുരക്ഷ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിൽ ഉള്ള മിഠായികൾ മാത്രം വാങ്ങുക. റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്. നിരോധിത ഫുഡ് കളർ ചേർത്തിട്ടുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ വകുപ്പ് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92933/candies-cause-food-poisoning-health-department-warns-students)