---
title: "'അതിജീവനത്തിന്റെ ചലച്ചിത്ര കാഴ്ചകൾ'; ചോമ്പാലയിൽ അന്താരാഷ്ട്ര സിനിമാപ്രദർശനത്തിന് തുടക്കം "
english_title: "International film exhibition begins in Chompala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92950/international-film-exhibition-begins-in-chompala"
published_at: "2023-01-28T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c9e690741_FILM_FESTIVAL.jpg"
keywords: []
---

# 'അതിജീവനത്തിന്റെ ചലച്ചിത്ര കാഴ്ചകൾ'; ചോമ്പാലയിൽ അന്താരാഷ്ട്ര സിനിമാപ്രദർശനത്തിന് തുടക്കം 

> **Lead Summary:** **വടകര: **ചോമ്പാലയിൽ അന്താരാഷ്ട്ര സിനിമ പ്രദർശനം തുടങ്ങി. ചോമ്പാല ദൃശ്യം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചോമ്പാല ആത്മവിദ്യാ മഠം ഹാളിൽ (ടി പി രാജീവൻ നഗർ) മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ചോമ്പാലയിൽ അന്താരാഷ്ട്ര സിനിമ പ്രദർശനം തുടങ്ങി. ചോമ്പാല ദൃശ്യം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചോമ്പാല ആത്മവിദ്യാ മഠം ഹാളിൽ (ടി പി രാജീവൻ നഗർ) മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ശ്രദ്ധേയമായ സിനിമകൾ ഉൾക്കൊള്ളിച്ച 'അതിജീവനത്തിന്റെ ചലച്ചിത്ര കാഴ്ചകൾ' എന്ന വിഷയത്തിൽ ഊന്നിയാണ് പ്രദർശനം. മേളയുടെ ഭാഗമായി നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ രാഷ്ട്രീയ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.

അഴിയൂർ _ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ അധ്യക്ഷത വഹിച്ചു. നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാര ജേതാവ് പാമ്പള്ളി മുഖ്യാതിഥിയായി. ബീന വി.പി ഫെസ്റ്റിവൽ ബ്രീഫിംഗ് നടത്തി. സ്വാഗതസംഘം ചെയർമാൻ വി പി രാഘവൻ സ്വാഗതവും ജനറൽ കൺവീനർ പി ബാബുരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92950/international-film-exhibition-begins-in-chompala)