---
title: "പാലിയേറ്റീവിനുള്ള സ്നേഹ സമ്മാനം ; മാതൃകയായി യുവദമ്പതികൾ"
english_title: "A gift of love for the palliative; A young couple as role models"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92972/a-gift-of-love-for-the-palliative-a-young-couple-as-role-models"
published_at: "2023-01-28T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4d998d37eb_paliative_gift_wedding.jpg"
keywords: []
---

# പാലിയേറ്റീവിനുള്ള സ്നേഹ സമ്മാനം ; മാതൃകയായി യുവദമ്പതികൾ

> **Lead Summary:** ** പുതുപ്പണം: **വിവാഹദിനം ജീവിതത്തിലെ അപൂർവ്വ ദിനങ്ങളിൽ ഒന്നാണ്. ആ ദിനം ഉദാത്തമായ കാര്യങ്ങൾക്ക് ചെലവഴിക്കുന്നവർ അപൂർവ്വവുമാണ്. എന്നാൽ വേദനിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നു നൽകി മാതൃകയായിരിക്കുകയാണ് യുവ ദമ്പതികൾ.

## Article Content

** പുതുപ്പണം: **വിവാഹദിനം ജീവിതത്തിലെ അപൂർവ്വ ദിനങ്ങളിൽ ഒന്നാണ്. ആ ദിനം ഉദാത്തമായ കാര്യങ്ങൾക്ക് ചെലവഴിക്കുന്നവർ അപൂർവ്വവുമാണ്. എന്നാൽ വേദനിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നു നൽകി മാതൃകയായിരിക്കുകയാണ് യുവ ദമ്പതികൾ.

സിദ്ധാന്തപുരം യൂണിറ്റിലെ പിലാവുള്ളതിൽ ചന്ദ്രൻ- ശോഭ ദമ്പതികളുടെ മകൾ ജിപ്സയുടെയും രാകേഷ് കണ്ണന്റെയും വിവാഹ ദിനത്തിലാണ് വ്യത്യസ്ത ഇടപെടലുമായി ശ്രദ്ധേയമായത്.

വിവാഹദിനത്തിൽ പുതുപ്പണം പാലിയേറ്റീവിനുള്ള സ്നേഹ സമ്മാനം യുവമിഥുനങ്ങൾ വിതരണം ചെയ്തു. സ്നേഹസമ്മാനം പി അശോകൻ, ഷൈത്ത്. കെ എന്നിവർ സ്വീകരിച്ചു. യുവ ദമ്പതികളുടെ ഈ മഹത്തായ പ്രവൃത്തിയെ പാലിയേറ്റീവ് അംഗങ്ങൾ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92972/a-gift-of-love-for-the-palliative-a-young-couple-as-role-models)