---
title: "ഉത്സവാന്തരീക്ഷം; 14 കുടുംബശ്രീ അയൽക്കൂട്ട സംഗമത്തിൽ വാർഡ് "
english_title: "14 Kudumbashree Neighborhood Sangamathi Ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93127/14-kudumbashree-neighborhood-sangamathi-ward"
published_at: "2023-01-29T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5fd209251b_SANGAMAM_F.jpg"
keywords: []
---

# ഉത്സവാന്തരീക്ഷം; 14 കുടുംബശ്രീ അയൽക്കൂട്ട സംഗമത്തിൽ വാർഡ് 

> **Lead Summary:** **ഏറാമല: **ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ പതിനാല് കുടുബശ്രീ അയൽക്കൂട്ട സംഗമങ്ങൾ. സംഗമങ്ങൾ വാർഡിൽ ഉൽത്സവമായി മാറി.

## Article Content

**ഏറാമല: **ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ പതിനാല് കുടുബശ്രീ അയൽക്കൂട്ട സംഗമങ്ങൾ. സംഗമങ്ങൾ വാർഡിൽ ഉൽത്സവമായി മാറി.

അയൽക്കൂട്ട ഗാനത്തോടെയാണ് ഏറാമല ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പതിനാല് കുടുബശ്രീ യൂണിറ്റുകൾ വിവിധ പരിപാടികളോട് കൂടി അയൽക്കൂട്ട സംഗമം നടത്തി.

ഒരോ കുടുബശ്രീ യൂണിറ്റുകളിലും സെക്രട്ടറി സ്വാഗതവും അയൽക്കൂട്ടം പ്രസിഡണ്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു. വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് ഒരോ അയൽ കൂട്ടത്തിലും കേക്ക്മുറിച്ച് ഇരുപത്തി അഞ്ചാം വാർഷിക ആഘോഷം ഉൽഘാടനം ചെയ്തു.

ഒരോ അയൽക്കൂട്ടത്തിലെയും മുതിർന്ന കുടുബശ്രീ അംഗത്തെ ആദരിക്കുകയും ചെയ്തു. സി.ഡി.എസ് മെമ്പർ മജിഷ, എ ഡി.എസ് മെമ്പർമാരായ അജിത,രമ,സിന്ധു,ബിന്ദു,അജിന,റീന,നീത, ലിബിന, ബീന,രജിഷ,തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് ഒപ്പന,തിരുവാതിര,നാടൻപാട്ട്,ലളിത ഗാനം, ഡാൻസ്,ചിത്രരജന ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93127/14-kudumbashree-neighborhood-sangamathi-ward)