---
title: "പിഞ്ചോമനയോട് ക്രൂരത; ഡ്രൈവറോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം "
english_title: "The driver was instructed to appear at the station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93130/the-driver-was-instructed-to-appear-at-the-station"
published_at: "2023-01-29T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5fedfd3876_auto_case.jpg"
keywords: []
---

# പിഞ്ചോമനയോട് ക്രൂരത; ഡ്രൈവറോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം 

> **Lead Summary:** **കുഞ്ഞിപ്പള്ളി: **അഴിയൂരിന്‍റെ മനസാക്ഷിയെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ഓട്ടോ ഡ്രൈവറുടെ പെരുമാറ്റത്തിനിടെ ആശ്വാസം. അഴിയൂരില്‍ അഞ്ച് വയസുകാരനോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ വിചിത്രനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.

## Article Content

**കുഞ്ഞിപ്പള്ളി: **അഴിയൂരിന്‍റെ മനസാക്ഷിയെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ഓട്ടോ ഡ്രൈവറുടെ പെരുമാറ്റത്തിനിടെ ആശ്വാസം. അഴിയൂരില്‍ അഞ്ച് വയസുകാരനോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ വിചിത്രനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ചൈല്‍ഡ് ലൈനിനോട് പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷം സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കുട്ടിയുടെ മാതാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകന് കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അമ്മ വ്യക്തമാക്കി.

സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ തുപ്പിയതിന് കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച്‌ തുടപ്പിച്ചെന്നാണ് പരാതി.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ബാലാവകാശ കമ്മിഷന്‍ സംഭവത്തില്‍ ഇടപെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93130/the-driver-was-instructed-to-appear-at-the-station)