---
title: "വില്യാപ്പള്ളി റോട്ടറി; സ്ഥാനാരോഹണവും മെഡിക്കല്‍ ക്യാമ്പും നാളെ "
english_title: "Vilyapally Rotary; Ordination and medical camp tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93133/vilyapally-rotary-ordination-and-medical-camp-tomorrow"
published_at: "2023-01-29T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d600ab7c6e6_ROTTARY.jpg"
keywords: []
---

# വില്യാപ്പള്ളി റോട്ടറി; സ്ഥാനാരോഹണവും മെഡിക്കല്‍ ക്യാമ്പും നാളെ 

> **Lead Summary:** **വടകര:** കാത്തിരിപ്പിനൊടുവിൽ വില്യാപ്പള്ളിയിൽ റോട്ടറി ക്ലബ്ബ് ആരംഭിക്കുന്നു. കോഴിക്കോട് 'മിംസ്' ഹോസ്പിറ്റലിന്‍റെയും വടകര സെന്‍ട്രല്‍ റോട്ടറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30 ന് മെഡിക്കല്‍ ക്യാമ്പും, വീല്‍ചെയര്‍ വിതരണവും നടക്കും.

## Article Content

**വടകര:** കാത്തിരിപ്പിനൊടുവിൽ വില്യാപ്പള്ളിയിൽ റോട്ടറി ക്ലബ്ബ് ആരംഭിക്കുന്നു. കോഴിക്കോട് 'മിംസ്' ഹോസ്പിറ്റലിന്‍റെയും വടകര സെന്‍ട്രല്‍ റോട്ടറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30 ന് മെഡിക്കല്‍ ക്യാമ്പും, വീല്‍ചെയര്‍ വിതരണവും നടക്കും.

വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ കെ ബിജുള ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7 മണിക്ക് റോട്ടറി ക്ലബ്ബിന്‍റെ സ്ഥാനാരോഹണ ചടങ്ങ് വി എം ജെ ഓഡിറ്റോറിയത്തില്‍ നടക്കും.

കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ആനന്ദ് കുമാര്‍ പുനത്തില്‍ പദ്ധതി വിശദീകരണം നടത്തും. ഡോ.ബിജുനേഷ്,പഞ്ചായത്ത് അംഗങ്ങളായ വി മുരളി, എം പി വിദ്യാധരന്‍, കെ ഷറഫുദ്ദീന്‍, റസാക്ക് കല്ലേരി, സുരേന്ദ്രന്‍ അക്ഷരം സംസാരിക്കും.

മെഡിക്കല്‍ ക്യാമ്പ് റജിസ്ട്രേഷന് 9526335590, 9645712569 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93133/vilyapally-rotary-ordination-and-medical-camp-tomorrow)