---
title: "വേണം പാലം; ഫൂട്ട് ഓവർ ബ്രിഡ്ജിനായി മുറവിളി "
english_title: "Need a bridge; A clamor for a foot over bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93199/need-a-bridge-a-clamor-for-a-foot-over-bridge"
published_at: "2023-01-29T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d653b7a0e9a_BRIDGE.jpg"
keywords: []
---

# വേണം പാലം; ഫൂട്ട് ഓവർ ബ്രിഡ്ജിനായി മുറവിളി 

> **Lead Summary:** **വടകര:** ദേശീയപാതയിൽ പാലൊളിപ്പാലത്ത് ഫൂട്ടോവർ ബ്രിഡ്ജോ, അടിപ്പാതയോ നിർമ്മിക്കണമെന്ന ആവിശ്യം ശക്തം. ഇത് സംബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുതുപ്പണം യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**വടകര:** ദേശീയപാതയിൽ പാലൊളിപ്പാലത്ത് ഫൂട്ടോവർ ബ്രിഡ്ജോ, അടിപ്പാതയോ നിർമ്മിക്കണമെന്ന ആവിശ്യം ശക്തം. ഇത് സംബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുതുപ്പണം യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദേശീയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ മൂരാട് പാലം മുതൽ കരിമ്പന പാലം വരെ നാലര കിലോമീറ്റർ ദൂരത്തിലുള്ള റോഡിന് ഇരുവശത്തെയും നൂറുകണക്കിന് ജനങ്ങൾ പരസ്പരം ബന്ധപ്പെടാനും റോഡ് മുറിച്ച് കടക്കാനും വിഷമിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും പെൻഷൻ പരിഷ്കരണ ഡി.ആർ കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണമെന്നും വടകര സഹകരണ ആശുപത്രിയിൽ നിർത്തലാക്കിയ മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ചികിത്സ പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പുതുപ്പണം ഗ്രന്ഥാലയത്തിൽ ചേർന്ന സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് കോളേജ് പ്രിൻസിപ്പൽ ഡോ: ടിം.മുരളീധരൻ ഉദ്ഘാടനം ചെയ്തു. എംകെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

അശോകൻ കൊടക്കാട്, പി.കെ ബാലൻ, ടി രമാദേവി, ടി ഭാസ്കരൻ, എ കെ ബാലൻ, ടി കെ കുഞ്ഞിക്കണ്ണൻ, വി കെ ബാലൻ, കെ കെ നാരായണൻ, സി കെ ഗംഗാധരൻ, കെ രവീന്ദ്രൻ, എം ടി അരവിന്ദൻ, ടി കെ ചന്ദ്രൻ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം കെ അരവിന്ദാക്ഷൻ (പ്രസിഡണ്ട്) പി കെ രവീന്ദ്രൻ, കെ ബാബുരാജ്. (വൈസ് പ്രസിഡണ്ട്മാർ) കെ കെ നാരായണൻ (സെക്രട്ടറി) പി കെ ബാലൻ,ടി. രമാദേവി, കെ ദാമോദരൻ (ജോയിൻറ് സെക്രട്ടറിമാർ) സി കെ ഗംഗാധരൻ (ട്രഷറർ) തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93199/need-a-bridge-a-clamor-for-a-foot-over-bridge)