---
title: "ഉറപ്പു നൽകണം; കണ്ണൂക്കരയിലെ അടിപ്പാത "
english_title: "To be sure; Underpass in Kannukkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93202/to-be-sure-underpass-in-kannukkara"
published_at: "2023-01-29T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d65c26752bb_RAMA_MURALEEDARAN.jpg"
keywords: []
---

# ഉറപ്പു നൽകണം; കണ്ണൂക്കരയിലെ അടിപ്പാത 

> **Lead Summary:** **കണ്ണൂക്കര: **കണ്ണൂക്കരയിലെ അടിപ്പാതയെ കുറിച്ച് ജനങ്ങൾക്ക് ഉറപ്പു നൽകണമെന്ന് എംപിയും, എംഎൽഎയും. ഇന്ന് ഉച്ചയോടെ കണ്ണൂക്കരയിൽ എത്തിയ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയെ തുടർന്നായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.

## Article Content

**കണ്ണൂക്കര: **കണ്ണൂക്കരയിലെ അടിപ്പാതയെ കുറിച്ച് ജനങ്ങൾക്ക് ഉറപ്പു നൽകണമെന്ന് എംപിയും, എംഎൽഎയും. ഇന്ന് ഉച്ചയോടെ കണ്ണൂക്കരയിൽ എത്തിയ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയെ തുടർന്നായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.

പ്രധാനമായും റോഡ് മുറിച്ച് കടക്കുവാനും മാടാക്കരയിലേക്ക് പോകുവാനുമുള്ള വഴിയായിട്ടാണ് അടിപ്പാതയെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ രണ്ട് അടിപ്പാത വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മറിച്ചാണെങ്കിൽ റോഡിന്റെ ഇരുവശവുമുള്ള ബന്ധുക്കളും, അയൽപ്പക്കക്കാരും തമ്മിൽ കാണാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുക എന്ന് വടകര എംഎൽഎ കെ.കെ രമയും, എംപി കെ. മുരളീധരനും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93202/to-be-sure-underpass-in-kannukkara)