---
title: "അവർ താളംപിടിച്ചു; ചോറോട് പാലിയേറ്റീവ് കുടുംബ സംഗമം "
english_title: "Chorode Palliative Family Reunion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93204/chorode-palliative-family-reunion"
published_at: "2023-01-29T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d65e60ca852_CHOROD_SANGAAMAM.jpg"
keywords: []
---

# അവർ താളംപിടിച്ചു; ചോറോട് പാലിയേറ്റീവ് കുടുംബ സംഗമം 

> **Lead Summary:** **ചോറോട്: **ആടിയും പാടിയും താളം പിടിച്ചും അവർ ആഘോഷങ്ങളിൽ പങ്കുചേർന്നു. നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട ജീവിതങ്ങൾക്ക് ആശ്വാസമായി ചോറോട് പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം.

## Article Content

**ചോറോട്: **ആടിയും പാടിയും താളം പിടിച്ചും അവർ ആഘോഷങ്ങളിൽ പങ്കുചേർന്നു. നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട ജീവിതങ്ങൾക്ക് ആശ്വാസമായി ചോറോട് പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം.

മാങ്ങോട്ട് പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത രോഗികളും ബന്ധുക്കളും സംഗമത്തിൽ പങ്കാളികളായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ വി. വത്സൻ, ഡെയ്സി ഗോരെ, കെ. മധുസൂദനൻ സംസാരിച്ചു.

തുടർന്ന് നടന്ന കലാപരിപാടികളിൽ പ്രേംകുമാർ വടകര സ്നേഹ ഗീതങ്ങൾ അവതരിപ്പിച്ചു. ലിധിലാൽ, സുധൻ തത്തോത്ത്, ജ്യോതിഷ് എന്നിവരുടെ ജാനു തമാശ, അങ്കണവാടി ജീവനക്കാരുടെ സ്ത്രീ സംഗീതശില്പം, ആശാവർക്കർമാരുടെ നാടൻ തിരുവാതിര, ഹരിത കർമ്മ സേനയുടെ ഗ്രൂപ്പ് ഡാൻസ്, സിഡിഎസ് നേതൃത്വത്തിൽ തിരുവാതിര, കുടുംബശ്രീയുടെ ഒപ്പന, നാടൻപാട്ട്, ചോറോട് ഗവ: ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സംഘനൃത്തം, ഗാന വിരുന്ന് തുടങ്ങിയവയും അരങ്ങേറി.

വാർഡ് മെമ്പർ ജംഷീദ ടീച്ചർ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93204/chorode-palliative-family-reunion)