---
title: "സ്മാരക മന്ദിരം; ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു"
english_title: "memorial building; Binoy Vishwam inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93240/memorial-building-binoy-vishwam-inaugurated"
published_at: "2023-01-29T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d68a8bb63fa_smaraka_mandhiram.jpg"
keywords: []
---

# സ്മാരക മന്ദിരം; ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര: ** സി പി ഐ വടകര മണ്ഡലം കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്. എം കുമാരൻ മാസ്റ്റർ, ടി പി മൂസ്സ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് വടകരയിൽ നിർവ്വഹിച്ചു .

## Article Content

**വടകര: ** സി പി ഐ വടകര മണ്ഡലം കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്. എം കുമാരൻ മാസ്റ്റർ, ടി പി മൂസ്സ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് വടകരയിൽ നിർവ്വഹിച്ചു .

വൈകിട്ട് 4 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും, രാജ്യസഭ എംപിയുമായ ബിനോയ് വിശ്വം ആണ് ഓഫീസ് നാടിന് സമർപ്പിച്ചത്.

നിർമാണ കമ്മിറ്റി കൺവീനർ ആർ.സത്യൻ അധ്യക്ഷത വഹിച്ചു. സോമൻ മുതുവന റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലൻ പതാക ഉയർത്തി.

ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി ഫോട്ടോ അനാഛാദനം നിർവ്വഹിച്ചു. പൂർവ കാല നേതാക്കളെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ ആദരിച്ചു.

ഇ.കെ വിജയൻ എം എൽ എ ഉപഹാരങ്ങൾ സമർപ്പിച്ചു. ടി കെ രാജൻ മാസ്റ്റർ, അഡ്വ: പി ഗവാസ്, പി സുരേഷ് ബാബു, സംസാരിച്ചു. എൻ എം ബിജു സ്വാഗതവും പി സജീവ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93240/memorial-building-binoy-vishwam-inaugurated)