---
title: "പ്രതിഭാ സംഗമം; യുക്താ അനിൽ ഉദ്ഘാടനം ചെയ്തു "
english_title: "Pratibha Sangam; Yukta Anil inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93337/pratibha-sangam-yukta-anil-inaugurated"
published_at: "2023-01-30T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7632acd750_YUKTHA_F.jpg"
keywords: []
---

# പ്രതിഭാ സംഗമം; യുക്താ അനിൽ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര: **പ്രതിഭാ സംഗമം സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് യുക്താ അനിൽ ഉദ്ഘാടനം ചെയ്തു. 61ാമത് സംസ്ഥാന സ്കൂൾ കലോത്സവ മത്സരാർത്ഥിയും മത്സരിച്ച മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടി കോഴിക്കോടിന്റെയും മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെയും അഭിമാന നക്ഷത്രമായി മാറിയ യുക്തയാണ് കടത്തനാട് റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തത്.

## Article Content

**വടകര: **പ്രതിഭാ സംഗമം സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് യുക്താ അനിൽ ഉദ്ഘാടനം ചെയ്തു. 61ാമത് സംസ്ഥാന സ്കൂൾ കലോത്സവ മത്സരാർത്ഥിയും മത്സരിച്ച മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടി കോഴിക്കോടിന്റെയും മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെയും അഭിമാന നക്ഷത്രമായി മാറിയ യുക്തയാണ് കടത്തനാട് റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തത്.

അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അനുമോദന സമ്മേളനവും സംസ്ഥാന കലോത്സവ ജേതാവ് കൂടിയായ യുക്താ അനിൽ നിർവ്വഹിച്ചു. യോഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കടത്തനാട് നാരായണനെ ആദരിച്ചു.

അന്നപൂർണ്ണ സി, മധു കടത്തനാട്, പുറന്തോടത്ത് ഗംഗാധരൻ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിലും, ഓട്ടൻ തുള്ളലിലും, ഫസ്റ്റ് എ ഗ്രേഡ് ആണ് നേടിയത്. നാടകത്തിൽ തേർഡ് വിത്ത് എ ഗ്രേഡും. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് യുക്താ അനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93337/pratibha-sangam-yukta-anil-inaugurated)