---
title: "പുതിയ നേതൃത്വം; അസോസിയേഷന് പുതു പരിവേഷം "
english_title: "New office bearers for Peruwattin Thazhe Residence Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93350/new-office-bearers-for-peruwattin-thazhe-residence-association"
published_at: "2023-01-30T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d76a92325e6_GENERAL_BODY_YOGAM.jpg"
keywords: []
---

# പുതിയ നേതൃത്വം; അസോസിയേഷന് പുതു പരിവേഷം 

> **Lead Summary:** **വടകര: **പെരുവാട്ടിൻ താഴെ റസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ. റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയോഗം നഗരസഭ കൗൺസിലർ കെ കെ ഫാഷിദ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **പെരുവാട്ടിൻ താഴെ റസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ. റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയോഗം നഗരസഭ കൗൺസിലർ കെ കെ ഫാഷിദ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് എൻ.പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ കെ ദിലീപ് കുമാർ സ്വാഗതവും ട്രഷറർ നാസർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി അനിതാ സുരേന്ദ്രൻ (പ്രസിഡണ്ട്), അബൂബക്കർ ഹാജി, എൻ രാജീവൻ (വൈസ് പ്രസിഡണ്ട്മാർ), കെ അബൂബക്കർ (ജനറൽ സെക്രട്ടറി), കെ കെ പവിത്രൻ, രാജൻ മാണിയൂർ (ജോയിൻറ് സെക്രട്ടറിമാർ), എം സുകു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93350/new-office-bearers-for-peruwattin-thazhe-residence-association)