---
title: "പെൻഷൻ പരിഷ്കരണം; വേണം കുടിശ്ശിക ഒറ്റത്തവണയായി - . കെ.എസ്.എസ്.പി.യു."
english_title: "Pension reform dues due in lump sum this year - KSSPU"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93387/pension-reform-dues-due-in-lump-sum-this-year-ksspu"
published_at: "2023-01-30T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7881c91842_KSSPU_F.jpg"
keywords: []
---

# പെൻഷൻ പരിഷ്കരണം; വേണം കുടിശ്ശിക ഒറ്റത്തവണയായി - . കെ.എസ്.എസ്.പി.യു.

> **Lead Summary:** **വൈക്കിലിശ്ശേരി:** പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റത്തവണയായി ഈ വർഷം തന്നെ വേണം. കെ.എസ്.എസ്.പി.യു കുരുക്കിലാട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി ഈ സാമ്പത്തിക വർഷം തന്നെ സർക്കാർ അനുവദിക്കണമെന്നാണ് വാർഷിക യോഗം ആവശ്യപ്പെട്ടത്.

## Article Content

**വൈക്കിലിശ്ശേരി:** പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റത്തവണയായി ഈ വർഷം തന്നെ വേണം. കെ.എസ്.എസ്.പി.യു കുരുക്കിലാട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി ഈ സാമ്പത്തിക വർഷം തന്നെ സർക്കാർ അനുവദിക്കണമെന്നാണ് വാർഷിക യോഗം ആവശ്യപ്പെട്ടത്.

വൈക്കിലിശ്ശേരി യുപി സ്കൂളിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി ടി. കെ കുഞ്ഞിക്കണാരൻ പതാക ഉയർത്തി. ചോറോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം ടി രമണി, ബ്ലോക്ക് കമ്മിറ്റി അംഗം പി കെ പ്രഭാകരൻ, ടി കെ ഭാസ്കരൻ, വി മുരളീധരൻ, എം സി ബാലകൃഷ്ണൻ, കെ പി സുരേന്ദ്രൻ സംസാരിച്ചു. കെ സുരേന്ദ്രനാഥ് സ്വാഗതവും, കെ.മോളി നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി മുരളീധരൻ (പ്രസി), പി സുരേഷ് (സെക്രട്ടറി) എം ബാലകൃഷ്ണൻ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93387/pension-reform-dues-due-in-lump-sum-this-year-ksspu)