---
title: "അധികൃതരെ ഉണരൂ; ഭൂഗർഭ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു "
english_title: "Underground pipe bursts and water is wasted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93407/underground-pipe-bursts-and-water-is-wasted"
published_at: "2023-01-30T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d79bae1a73e_pipe_leake.jpg"
keywords: []
---

# അധികൃതരെ ഉണരൂ; ഭൂഗർഭ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു 

> **Lead Summary:** **വള്ളിക്കാട്:** ഭൂഗർഭ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ചോറോടു ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കഴിഞ്ഞ നാല് ദിവസമായി വെള്ളം പാഴാകുന്നത്. വള്ളിക്കാട് ബാലവാടി വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും പയ്യമ്പള്ളി മീത്തൽ റോഡിലാണ് വെള്ളം ലീക്കാകുന്നത്.

## Article Content

**വള്ളിക്കാട്:** ഭൂഗർഭ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ചോറോടു ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കഴിഞ്ഞ നാല് ദിവസമായി വെള്ളം പാഴാകുന്നത്. വള്ളിക്കാട് ബാലവാടി വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും പയ്യമ്പള്ളി മീത്തൽ റോഡിലാണ് വെള്ളം ലീക്കാകുന്നത്.

മേലോടി മീത്തൽ അശോകന്റെ വീടിനു സമീപത്തുള്ള കയറ്റത്താണ് സംഭവം. ബാലവാടിയിൽ നിന്നും ഏകദേശം 300 മീറ്റർ മാത്രമേ ദൂരമുള്ളൂ. ഇവിടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒലിച്ചു പാഴായിപ്പോകുന്നത്. സമാനമായ പ്രശ്നം ഇവിടെ മാത്രമല്ല കുറച്ചുകൂടി മുന്നോട്ടു പോയാൽ കയ്യാല പ്രേമന്റെ വീട്ടന്റെ മുൻവശത്തും ഇതേ ബുദ്ധിമുട്ട് കാണാൻ സാധിക്കും.

വെള്ളം ലീക്കാകുന്നത് കുടിവെള്ള പൈപ്പ് ലൈൻ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളുടെ കുടിനീരിനെയാണ് ബാധിക്കുന്നത്. ജല വിഭവ വകുപ്പിന്റെ വെള്ളം പല ദിവസങ്ങളിലും വ്യത്യസ്ത പ്രദേശങ്ങളിലേക്കാണ് പമ്പ് ചെയ്യുന്നത്. ദിവസങ്ങൾക്കകം തന്നെ പയ്യമ്പള്ളി പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യും.

പൊട്ടിയ കുടിവെള്ള പൈപ്പ് ശരിയാക്കാതെ വെള്ളം പമ്പ് ചെയ്താൽ വെള്ളം കുത്തിയൊലിച്ചു പോകാനുള്ള സാധ്യത അല്ലാതെ ജനങ്ങൾക്ക് ഉപകാരപ്പെടുകയില്ല. ഇക്കാര്യത്തിൽ ജല വിഭവ വകുപ്പ് അധികാരികളുടെ ശ്രദ്ധ ഉടൻ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93407/underground-pipe-bursts-and-water-is-wasted)