---
title: "ഗാന്ധി സ്മരണയിൽ; നാടെങ്ങും രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "In memory of Gandhi; Martyrdom Day was celebrated all over the country"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93410/in-memory-of-gandhi-martyrdom-day-was-celebrated-all-over-the-country"
published_at: "2023-01-30T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d79e9a663dc_pathaka_uyartthi.jpg"
keywords: []
---

# ഗാന്ധി സ്മരണയിൽ; നാടെങ്ങും രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **വടകര: **അസഹിഷ്ണുതയുടെയും വർഗീയ വിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന ഈ കാലത്ത് മഹാത്മാവിന്റെ അനശ്വര സ്മരണ ഉണർത്തി രക്തസാക്ഷിത്വ ദിനം. ഇന്ന് രാജ്യം ഗാന്ധിജിയുടെ 74ാമത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

## Article Content

**വടകര: **അസഹിഷ്ണുതയുടെയും വർഗീയ വിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന ഈ കാലത്ത് മഹാത്മാവിന്റെ അനശ്വര സ്മരണ ഉണർത്തി രക്തസാക്ഷിത്വ ദിനം. ഇന്ന് രാജ്യം ഗാന്ധിജിയുടെ 74ാമത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

1948 ജനുവരി 30 നാണ് നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി അന്ത്യശ്വാസം വലിച്ചത്. രാഷ്ട്രപിതാവിന് ആദരവെന്നോളം രാജ്യത്ത് പകൽ 11മണിക്ക് രണ്ടുമിനിറ്റ് മൗനം ആചരിച്ചു. കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനവും ഭാരത് ജോഡോ യാത്ര സമാപനത്തിന് ഐക്യദാർഢ്യവും സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി കൈനാട്ടി, ചോറോട്, നെല്ലിയങ്കര, ചേന്ദമംഗലം, മാങ്ങാട്ടുപാറ, കുരിക്കിലാട്, മലോൽമുക്ക്, വൈക്കിലിശ്ശേരി, മൂസപ്പാലം, വള്ളിക്കാട്, ബാലവാടി, കെടി ബസാർ, മീത്തലങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ പതാക ഉയർത്തി.

ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വിവിധ കേന്ദ്രങ്ങളിൽ സതീശൻ കുരിയാടി, കൂടാളി അശോകൻ, കെ ജി രാഗേഷ്, കെ കെ റിനീഷ്, എ ഭാസ്കരൻ, രാജേഷ് ചോറോട്, ബാബു ബാലവാടി, മുസ്തഫ വള്ളിക്കാട്, ശ്രീകുമാർ കൈനാട്ടി പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93410/in-memory-of-gandhi-martyrdom-day-was-celebrated-all-over-the-country)