---
title: "സുഭിക്ഷ കേരളം; അഴിയൂരിൽ മുട്ടക്കോഴി വിതരണം"
english_title: "Distribution of laying hens in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93448/distribution-of-laying-hens-in-azhiyur"
published_at: "2023-01-30T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7c6eda4a78_mutta_kozhi.jpg"
keywords: []
---

# സുഭിക്ഷ കേരളം; അഴിയൂരിൽ മുട്ടക്കോഴി വിതരണം

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാംഘട്ട മുട്ടക്കോഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുട്ടക്കോഴി വിതരണം ചെയ്തത്.

## Article Content

**അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാംഘട്ട മുട്ടക്കോഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുട്ടക്കോഴി വിതരണം ചെയ്തത്.

മുട്ടക്കോഴി വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, വാർഡ് മെമ്പർമാരായ പി കെ ജയചന്ദ്രൻ, കവിത അനിൽകുമാർ, സാലിം പുനത്തിൽ, വെറ്റിനറി അസിസ്റ്റൻറ് ബീന പങ്കെടുത്തു.

36 ഗുണഭോക്താക്കൾക്കായി 1530 മുട്ട കോഴികളാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93448/distribution-of-laying-hens-in-azhiyur)