---
title: "'ഹർ ഗർ ജൽ'; അഴിയൂരിൽ കുടിവെള്ള പരിശോധന നാളെ"
english_title: "'Har Gar Jal'; Drinking water test in Azhiyur tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93450/har-gar-jal-drinking-water-test-in-azhiyur-tomorrow"
published_at: "2023-01-30T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7c89e39b85_WATER_TEST.jpg"
keywords: []
---

# 'ഹർ ഗർ ജൽ'; അഴിയൂരിൽ കുടിവെള്ള പരിശോധന നാളെ

> **Lead Summary:** ** അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിൽ നാളെ സൗജന്യ കുടിവെള്ള പരിശോധന. ഗ്രാമപഞ്ചായത്തിലെ വാർഡ് 16ലെ നടുച്ചാൽ അങ്കണവാടിക്ക് സമീപമാണ് പരിശോധന.

## Article Content

** അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിൽ നാളെ സൗജന്യ കുടിവെള്ള പരിശോധന. ഗ്രാമപഞ്ചായത്തിലെ വാർഡ് 16ലെ നടുച്ചാൽ അങ്കണവാടിക്ക് സമീപമാണ് പരിശോധന.

നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ വൈകിട്ട് 5 മണി വരെയാണ് കുടിവെള്ള പരിശോധന. 'ഹർ ഗർ ജൽ' എന്ന ശീർഷകത്തിൽ ജലജീവൻ മിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.പരിശോധനയ്ക്കായി വരുന്നവർ അര ലിറ്റർ വെള്ളം കൊണ്ടുവരേണ്ടതാണെന്ന് 16ാംവാർഡ് മെമ്പർ സാലിം പുനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93450/har-gar-jal-drinking-water-test-in-azhiyur-tomorrow)