---
title: "സഹായ നിധി; കയനാടത്ത് പ്രശാന്ത് കുടുംബ സഹായ ഫണ്ട് "
english_title: "Relief Fund; Kayanath Prashant Family Relief Fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93589/relief-fund-kayanath-prashant-family-relief-fund"
published_at: "2023-01-31T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8bcd199a80_SAHAYA_NIDI.jpg"
keywords: []
---

# സഹായ നിധി; കയനാടത്ത് പ്രശാന്ത് കുടുംബ സഹായ ഫണ്ട് 

> **Lead Summary:** **അഴിയൂർ: **കയനാടത്ത് പ്രശാന്ത് കുടുംബസഹായ ഫണ്ട് കൈമാറി. കൺട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസ്സോസിയേഷൻ നേതൃത്വത്തിലാണ് ഫണ്ട് കൈമാറിയത്.

## Article Content

**അഴിയൂർ: **കയനാടത്ത് പ്രശാന്ത് കുടുംബസഹായ ഫണ്ട് കൈമാറി. കൺട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസ്സോസിയേഷൻ നേതൃത്വത്തിലാണ് ഫണ്ട് കൈമാറിയത്.

അഴിയൂർ കരുവയൽ കയനാടത്ത് പ്രശാന്ത് കുടുംബ ക്ഷേമ പദ്ധതി ഫണ്ട് കൈമാറൽ ചടങ്ങ് ലോഹ്യ സ്മാരക വായനശാലയ്ക്ക് സമീപത്ത് വച്ച് വിപുലമായാണ് നടന്നത്.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രമോദ്.കെ.പി മുഖവുര ഭാഷണം നടത്തി. CWSA ജില്ല സെക്രട്ടറി ശശി ക്ഷേമപദ്ധതി ഫണ്ട് വിതരണം ചെയ്തു.

നിഷ പുത്തൻ പുരയിൽ (ജില്ല പഞ്ചായത്ത് അംഗം) ബിന്ദു.വി.പി (ബ്ലോക്ക് പഞ്ചായത്ത് അംഗം) ഫിറോസ് കാളാണ്ടി,സാജിദ് നെല്ലോളി,റഷീദ് എൻ.കെ,സിറാജ്.എൻ.കെ,പ്രശാന്ത് പാനിശ്ശേരി,ദേവരാജൻ.എൽ.പി, ബിജീഷ്.കെ.കെ പി.കെ.പ്രകാശൻ, വി.പി. ജയൻ ജിംലാഷ്.വി.പി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93589/relief-fund-kayanath-prashant-family-relief-fund)