---
title: "'ഒരുമ' മെഡി കെയർ ശിലാസ്ഥാപനം; ജീവകാരുണ്യം മനുഷ്യ നന്മയുടെ പ്രതീകം- സാദിഖലി തങ്ങൾ "
english_title: "'Oruma' Medi Care Foundation; Charity is the epitome of human goodness- Sadikhali Thangal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93593/oruma-medi-care-foundation-charity-is-the-epitome-of-human-goodness-sadikhali-thangal"
published_at: "2023-01-31T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8c0306f924_oruma_shilasthapanam,.jpg"
keywords: []
---

# 'ഒരുമ' മെഡി കെയർ ശിലാസ്ഥാപനം; ജീവകാരുണ്യം മനുഷ്യ നന്മയുടെ പ്രതീകം- സാദിഖലി തങ്ങൾ 

> **Lead Summary:** **ആയഞ്ചേരി: **ജാതി മതത്തിനും, കക്ഷി രാഷ്ട്രീയത്തിനുമതീതമായ പ്രവർത്തിയാണ് ജീവകാരുണ്യമെന്ന് സാദിഖലി തങ്ങൾ. സ്വാന്തന പരിചരണങ്ങളും, രോഗികൾക്ക് വേണ്ടിയുള്ള ജീവകാരുണ്യവും മാനുഷിക ഒരുമയിലൂടെയാണ് രൂപീകരിക്കേണ്ടത്. കടമേരി ഹെൽത്ത് സെന്റർ പ്രദേശത്ത് 'ഒരുമ' മെഡി കെയറിനുവേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ആയഞ്ചേരി: **ജാതി മതത്തിനും, കക്ഷി രാഷ്ട്രീയത്തിനുമതീതമായ പ്രവർത്തിയാണ് ജീവകാരുണ്യമെന്ന് സാദിഖലി തങ്ങൾ. സ്വാന്തന പരിചരണങ്ങളും, രോഗികൾക്ക് വേണ്ടിയുള്ള ജീവകാരുണ്യവും മാനുഷിക ഒരുമയിലൂടെയാണ് രൂപീകരിക്കേണ്ടത്. കടമേരി ഹെൽത്ത് സെന്റർ പ്രദേശത്ത് 'ഒരുമ' മെഡി കെയറിനുവേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ എത്രമാത്രം നിസ്സാരനാണെന്ന് കോവിഡ് സമയത്തും, പ്രളയകാലത്തും നാം അനുഭവിച്ചറിഞ്ഞതാണ്. മാനസിക ഐക്യവും കൂട്ടായ പ്രവർത്തനത്തിലൂടെയുമാണ് സമൂഹം അതിനെ അതിജീവിച്ചത്, തങ്ങൾ അനുസ്മരിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി ആദുരസേവന രംഗത്തും രോഗീപരിചരണ മേഖലയിലും സ്തുത്യർഹമായ സേവനം നൽകി വരുന്ന 'ഒരുമ' പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങിൽ ചെയർമാൻ കുറ്റിയിൽ അസീസ് അധ്യക്ഷത വഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു, വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ, ബ്ലോക്ക് മെമ്പർ സി എച്ച് മൊയ്തു, വാർഡ് മെമ്പർ ടി കെ ഹാരിസ്, മഹല്ല് ഖാസി ചിറക്കൽ ഹമീദ് മുസ്ലിയാർ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ ടി അബ്ദുറഹ്മാൻ, കണ്ണോത്ത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, മീത്തലെ കാട്ടിൽ നാണു, കെ സി രവി, കെ കെ രാജീവൻ, ഒ. റഷീദ് സംസാരിച്ചു. കൺവീനർ ടി എൻ അബ്ദുൽ നാസർ സ്വാഗതവും എം അസീസ് നന്ദിയും പറഞ്ഞു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് ജേതാവ് ഷാനിസ് അബ്ദുല്ലയെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93593/oruma-medi-care-foundation-charity-is-the-epitome-of-human-goodness-sadikhali-thangal)