---
title: " ഹെൽത്ത് കാർഡ്; വടകരയിലും ഇന്ന് അവസാനിക്കും "
english_title: "Health Card; It will end today in Vadakara as well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93647/health-card-it-will-end-today-in-vadakara-as-well"
published_at: "2023-01-31T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8ec9ec301b_CARD_F.jpg"
keywords: []
---

#  ഹെൽത്ത് കാർഡ്; വടകരയിലും ഇന്ന് അവസാനിക്കും 

> **Lead Summary:** **വടകര:** നാളെ മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാകും. ഭക്ഷണം പാകം ചെയ്യുന്നതും, വിതരണം ചെയ്യുന്നതും, വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ മാറും ഹെൽത്ത് കാർഡ് പരിശോധിക്കും.

## Article Content

**വടകര:** നാളെ മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാകും. ഭക്ഷണം പാകം ചെയ്യുന്നതും, വിതരണം ചെയ്യുന്നതും, വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ മാറും ഹെൽത്ത് കാർഡ് പരിശോധിക്കും.

വടകരയിലെ ഹോട്ടലുകളിലെ തൊഴിലാളികളും ജീവനക്കാരും ഹെൽത്ത് കാർഡ് ഉറപ്പിക്കുന്നതിനായുള്ള നെട്ടോട്ടത്തിലാണ്. വടകര മുൻസിപ്പാലിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെന്റിലും, പഴങ്കാവിലുമാണ് പോകുന്നത്. ഭൂപരിപക്ഷം പേരും ഇന്ന് കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് അവസാനിക്കവേ നാളെ പരിശോധനയും ശക്തമാക്കും. അതുകൊണ്ടുതന്നെ ഇനി ഹെൽത്ത് കാർഡ് ലഭിച്ചാൽ മാത്രമേ ഹോട്ടൽ തുറന്നു തന്നെ പ്രവർത്തിക്കാൻ പറ്റുകയുള്ളൂ.

കൂടാതെ പാർസലുകളിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ, സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പില്ലാതെ ഭക്ഷണ പാഴ്സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കും എന്നാണ് മുന്നറിയിപ്പ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയ്യതിയും സമയവും എത്ര സമയത്തിനുള്ളിലും കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം. (Press Ctrl+g to toggle between English and Malayalam)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93647/health-card-it-will-end-today-in-vadakara-as-well)