---
title: "പ്രിയപ്പെട്ട ഗായകൻ; രഞ്ജിത്തിന്റെ വേർപാടിൽ ഞെട്ടലോടെ കല്ലാമല "
english_title: "Favorite Singer; Kallamala shocked by Ranjith's departure"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93664/favorite-singer-kallamala-shocked-by-ranjiths-departure"
published_at: "2023-01-31T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d901180aace_RANJITTH.jpg"
keywords: []
---

# പ്രിയപ്പെട്ട ഗായകൻ; രഞ്ജിത്തിന്റെ വേർപാടിൽ ഞെട്ടലോടെ കല്ലാമല 

> **Lead Summary:** **ചോമ്പാല: **ഗായകനും ഓട്ടോ ഡ്രൈവറുമായ കല്ലാമല കണ്ണംകയ്യിൽ രഞ്ജിത്തിന്റെ വേർപാട് നൊമ്പരമായി. ഒരാഴ്ച മുമ്പാണ് സ്ട്രോക്ക് വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായത്.

## Article Content

**ചോമ്പാല: **ഗായകനും ഓട്ടോ ഡ്രൈവറുമായ കല്ലാമല കണ്ണംകയ്യിൽ രഞ്ജിത്തിന്റെ വേർപാട് നൊമ്പരമായി. ഒരാഴ്ച മുമ്പാണ് സ്ട്രോക്ക് വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായത്.

പ്രൊഫഷണൽ ഗായകനും സാമൂഹ്യ പ്രവർത്തകനുമായ രഞ്ജിത്ത് 'എൻ്റെ കണ്ണൻ' എന്ന ആൽബത്തിന് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

മുക്കാളിയുടെ സാമൂഹിക കൂട്ടായ്മയായ 'ഫാൻസി കൂട്ട'ത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഗാനമേളകളിലും ഇദ്ദേഹം വളരെ സജീവമായിരുന്നു.

പരേതനായ ഗോവിന്ദന്റെയും കൗസുവിന്റെയും മകനാണ്. സഹോദരങ്ങൾ: ദാസൻ, രജീഷ്(ബാബു).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93664/favorite-singer-kallamala-shocked-by-ranjiths-departure)