---
title: "നവഭാവനയോടെ; സ്നേഹാദരം ഫെബ്രുവരി ആറിന് "
english_title: "With innovation; Love on February 6th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93671/with-innovation-love-on-february-6th"
published_at: "2023-01-31T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d907bcae55a_snehadaram_f.jpg"
keywords: []
---

# നവഭാവനയോടെ; സ്നേഹാദരം ഫെബ്രുവരി ആറിന് 

> **Lead Summary:** **വടകര: **നവഭാവന കലാസമിതി & ഗ്രന്ഥാലയം കണ്ണങ്കുഴിയുടെ 'സ്നേഹാദരം23' ഫെബ്രുവരി ആറിന്. ഫെബ്രുവരി ആറിന് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വടകര ടൗൺഹാളിൽ വെച്ചാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത നാടക സിനിമാതാരം ശിവജി ഗുരുവായൂർ ആണ് നിർവഹിക്കുന്നത്.

## Article Content

**വടകര: **നവഭാവന കലാസമിതി & ഗ്രന്ഥാലയം കണ്ണങ്കുഴിയുടെ 'സ്നേഹാദരം23' ഫെബ്രുവരി ആറിന്. ഫെബ്രുവരി ആറിന് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വടകര ടൗൺഹാളിൽ വെച്ചാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത നാടക സിനിമാതാരം ശിവജി ഗുരുവായൂർ ആണ് നിർവഹിക്കുന്നത്.

വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 വിജയിയും സ്കൂൾ കലോത്സവങ്ങളിലെ നിറസാന്നിധ്യവുമായ ശ്രീനന്ദ വിനോദാണ്. വൈകിട്ട് ആറുമണിക്ക് 'വടകര വരദയുടെ മക്കൾക്ക്' എന്ന നാടകം സൗജന്യമായി പ്രദർശിപ്പിക്കും.

ഭാരതീയ ദളിത് അംബേദ്കർ സാഹിത്യ പുരസ്കാരം നേടിയ നാടകമാണ് 'വടകര വരദയുടെ മക്കൾക്ക്'. നാടക ശില്പികളായ ജയൻ തിരുമന, പൗർണമി ശങ്കർ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ബി. സുരേഷ് ബാബു എന്നിവരെ ആദരിക്കും.

ചന്ദ്രശേഖരൻ തിക്കോടി, മുഹമ്മദ് പേരാമ്പ്ര, പ്രേംകുമാർ വടകര, ടി രാജൻ മാസ്റ്റർ, കെ ബാലൻ (വടകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്) കെ എം ഷൈനി എന്നിവർ പങ്കെടുക്കും. സ്നേഹാദരം പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93671/with-innovation-love-on-february-6th)