---
title: "കരുണയില്ലാതെ; ഗുരുതര രോഗങ്ങൾക്ക് മരുന്ന് ക്ഷാമം "
english_title: "without mercy; Shortage of medicines for serious diseases"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93681/without-mercy-shortage-of-medicines-for-serious-diseases"
published_at: "2023-01-31T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d91ba19c9ea_karunya.jpg"
keywords: []
---

# കരുണയില്ലാതെ; ഗുരുതര രോഗങ്ങൾക്ക് മരുന്ന് ക്ഷാമം 

> **Lead Summary:** **വടകര: **കിഡ്നി രോഗം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് മരുന്ന് ലഭിക്കാതെ വടകര ജില്ല ആശുപത്രിയിലെ കാരുണ്യ മെഡിക്കൽ ഷോപ്പ്. വടകര ജില്ലാ ആശുപത്രിയിലെ കാരുണ്യ മെഡിക്കൽ ഷോപ്പിൽ നിന്നും ആവശ്യ മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് സന്ദർശകരുടെ പരാതി.

## Article Content

**വടകര: **കിഡ്നി രോഗം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് മരുന്ന് ലഭിക്കാതെ വടകര ജില്ല ആശുപത്രിയിലെ കാരുണ്യ മെഡിക്കൽ ഷോപ്പ്. വടകര ജില്ലാ ആശുപത്രിയിലെ കാരുണ്യ മെഡിക്കൽ ഷോപ്പിൽ നിന്നും ആവശ്യ മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് സന്ദർശകരുടെ പരാതി.

കിഡ്നി രോഗം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളാണ് മെഡിക്കൽ ഷോപ്പിൽ ലഭിക്കാതായത്. ഇതോടെ വലിയ വിലക്ക് സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. പാവപ്പെട്ട രോഗികൾക്ക് കൈത്താങ്ങാവുന്നതിനാണ് കാരുണ്യ മെഡിക്കൽ ഷോപ്പുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയെങ്കിലും ദിനംപ്രതി ആശുപത്രിയിൽ എത്തുന്ന നിരവധി പേരാണ് ആവശ്യമരുന്ന് ലഭിക്കാതെ മടങ്ങുന്നത്.

ഇതിൽ പാവപ്പെട്ട ഡയാലിസിസിന് വിധേയരാകുന്ന രോഗികളും ഉൾപ്പെടുന്നു. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഇവർക്കുണ്ടാകുന്നത്. നേരത്തെ ഇവിടെ നിന്ന് ലഭിച്ചിരുന്ന പല മരുന്നുകളുമാണ് ഇപ്പോൾ ലഭ്യമല്ലാതായിരിക്കുന്നത്. ഇത് സ്വകാര്യ മെഡിക്കൽ ഷോപ്പുകൾക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു. ആരോഗ്യവിഭാഗം അധികൃതർ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പുലർത്തണമെന്നാണ് പാവപ്പെട്ട രോഗികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93681/without-mercy-shortage-of-medicines-for-serious-diseases)