---
title: "കത്തെഴുതി, സമ്മാനം നേടി;  കത്തെഴുതി കാൽ ലക്ഷം രൂപ സമ്മാനം നേടി ഷിയാര"
english_title: "Wrote a letter and won a prize; Shiara won a prize of a quarter lakh rupees by writing a letter"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93732/wrote-a-letter-and-won-a-prize-shiara-won-a-prize-of-a-quarter-lakh-rupees-by-writing-a-letter"
published_at: "2023-01-31T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9457052d2b_Untitled-1.jpg"
keywords: []
---

# കത്തെഴുതി, സമ്മാനം നേടി;  കത്തെഴുതി കാൽ ലക്ഷം രൂപ സമ്മാനം നേടി ഷിയാര

> **Lead Summary:** > **വടകര : **കത്തെഴുതി കാൽ ലക്ഷം രൂപ സമ്മാനം നേടി ഷിയാര. തപാൽ വകുപ്പിന്റെ "ധായ് അഖാർ" ക്യാമ്പയിന്റെ ഭാഗമായി ദേശീയതലത്തിൽ 18 വയസ്സിൽ താഴെയുള്ളവർക്കായി നടത്തിയ മത്സരത്തിലാണ് മിന്നും നേട്ടം.

## Article Content

> **വടകര : **കത്തെഴുതി കാൽ ലക്ഷം രൂപ സമ്മാനം നേടി ഷിയാര. തപാൽ വകുപ്പിന്റെ "ധായ് അഖാർ" ക്യാമ്പയിന്റെ ഭാഗമായി ദേശീയതലത്തിൽ 18 വയസ്സിൽ താഴെയുള്ളവർക്കായി നടത്തിയ മത്സരത്തിലാണ് മിന്നും നേട്ടം.

കത്തെഴുതൽ മത്സരത്തിൽ ഇൻലാൻഡ് വിഭാഗത്തിൽ കേരള പോസ്റ്റൽ സർക്കിളിൽ ഒന്നാം സ്ഥാനവും 25000 രൂപ ക്യാഷ് അവാർഡും നേടിയ വടകര സെൻറ് ആൻറണീസ് ഹൈസ്കൂളിലെ ഷിയാര പ്രസാദിനെയാണ് അനുമോദിച്ചത്.

തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. വടകര പോസ്റ്റൽ സൂപ്രണ്ട് സി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ കെ രമ എംഎൽഎ മുഖ്യാതിഥിയായി. ഷിയാരയ്ക്കുള്ള ഉപഹാര സമർപ്പണവും മൈ സ്റ്റാമ്പ് കൈമാറലും എംഎൽഎ നടത്തി.

പ്രധാനാധ്യാപിക സിസ്റ്റർ ബ്ലൂബെൽ തോമസ് അധ്യക്ഷത വഹിച്ചു. അസി: സൂപ്രണ്ട് സ്വരാജ് നായർ, പിടിഎ പ്രസിഡണ്ട് എ കെ സുരേഷ്, കെ.പി ബിജി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93732/wrote-a-letter-and-won-a-prize-shiara-won-a-prize-of-a-quarter-lakh-rupees-by-writing-a-letter)