---
title: "കുടിശ്ശിക എവിടെ; വടകരയിൽ പെൻഷൻകാരുടെ സത്യാഗ്രഹം "
english_title: "Where are the dues; Satyagraha of pensioners in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93878/where-are-the-dues-satyagraha-of-pensioners-in-vadakara"
published_at: "2023-02-01T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da3d9576960_PENSTION_SAMARAM.jpg"
keywords: []
---

# കുടിശ്ശിക എവിടെ; വടകരയിൽ പെൻഷൻകാരുടെ സത്യാഗ്രഹം 

> **Lead Summary:** **വടകര: **കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് വടകരയിൽ പെൻഷൻകാരുടെ സത്യാഗ്രഹം. പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാ ശ്വാസ കുടിശ്ശികയും അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വടകര ട്രഷറിക്ക് മുന്നിൽ സത്യാഗ്രഹം നടത്തി.

## Article Content

**വടകര: **കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് വടകരയിൽ പെൻഷൻകാരുടെ സത്യാഗ്രഹം. പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാ ശ്വാസ കുടിശ്ശികയും അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വടകര ട്രഷറിക്ക് മുന്നിൽ സത്യാഗ്രഹം നടത്തി.

കെപിസിസി മുൻ നിർവ്വാഹക സമിതി അംഗം അച്യുതൻ പുതിയെടുത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പൂത്തോളിക്കണ്ടി രാജൻ അധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം വി.പി സർവോത്തമൻ, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ പ്രദീപൻ, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് എം വാസന്തി, ബി. കെ സത്യനാഥൻ, എൻ കെ രവീന്ദ്രൻ, സി പി വിശ്വനാഥൻ, കെ പി പത്മനാഭൻ, ഒ.രവീന്ദ്രൻ, സി ഭാസ്കരൻ, പി ബാബുരാജ്, വി പി കുമാരൻ, പി പി രാജു, ചന്ദ്രമോഹൻ, മധു മോഹൻ സംസാരിച്ചു. നേരത്തെ ടൗണിൽ നടത്തിയ പ്രകടനത്തോടെയാണ് സത്യാഗ്രഹം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93878/where-are-the-dues-satyagraha-of-pensioners-in-vadakara)