---
title: "അപ്രതീക്ഷിത വിയോഗം ; പ്രവീൺകുമാറിന്റെ ആകസ്മിക വേർപാടിൽ വേദനയോടെ ആയഞ്ചേരി "
english_title: "Unexpected death; Ayancheri is saddened by Praveenkumar's sudden death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93889/unexpected-death-ayancheri-is-saddened-by-praveenkumars-sudden-death"
published_at: "2023-02-01T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da488907617_death.jpg"
keywords: []
---

# അപ്രതീക്ഷിത വിയോഗം ; പ്രവീൺകുമാറിന്റെ ആകസ്മിക വേർപാടിൽ വേദനയോടെ ആയഞ്ചേരി 

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി മുച്ചിലോട്ട് പ്രവീൺകുമാറിന്റെ ആകസ്മിക വേർപാടിൽ വേങ്ങലോടെ ആയഞ്ചേരി ഗ്രാമം. കഴിഞ്ഞ ദിവസം വരെ ബസ് തൊഴിലാളി യായും പൊതുപ്രവർത്തകനായും നിറഞ്ഞുനിന്ന പ്രവീൺകുമാറിന്റെ അകാല വേർപാട് അക്ഷരാർത്ഥത്തിൽ ആയഞ്ചേരിയെ ഞെട്ടിച്ചു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി മുച്ചിലോട്ട് പ്രവീൺകുമാറിന്റെ ആകസ്മിക വേർപാടിൽ വേങ്ങലോടെ ആയഞ്ചേരി ഗ്രാമം. കഴിഞ്ഞ ദിവസം വരെ ബസ് തൊഴിലാളി യായും പൊതുപ്രവർത്തകനായും നിറഞ്ഞുനിന്ന പ്രവീൺകുമാറിന്റെ അകാല വേർപാട് അക്ഷരാർത്ഥത്തിൽ ആയഞ്ചേരിയെ ഞെട്ടിച്ചു.

വടകര- ആയഞ്ചേരി റൂട്ടിൽ ദീർഘകാലമായി കണ്ടക്ടറായി ജോലി ചെയ്തുവരുന്ന പ്രവീണിനെ അറിയാത്തവർ കുറവാണ്. പലർക്കും അദ്ദേഹത്തിന്റെ അകാല വേർപാട് വിശ്വസിക്കാനാവുന്നില്ല. ആയഞ്ചേരിയിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പൊതുപ്രവർത്തനരംഗത്തും പ്രവീണകുമാറിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു, മെമ്പർ ലതിക, വിവിധ പാർട്ടി നേതാക്കളായ അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, ഐ മൂസ, സോമൻ കരുവാൻകണ്ടി, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ടിവി കുഞ്ഞിരാമൻ, അച്യുതൻ പുതിയോട്ടും കണ്ടി, രാമദാസ് മണലേരി, കണ്ണോത്ത് ദാമോദരൻ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ബസ്സ് തൊഴിലാളികൾ, നാട്ടുകാർ, തുടങ്ങി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93889/unexpected-death-ayancheri-is-saddened-by-praveenkumars-sudden-death)