---
title: "വേണം ട്രഷറി; ആയഞ്ചേരിയില്‍ സബ്ട്രഷറി വേണമെന്ന ആവശ്യം ശക്തം"
english_title: "Need Treasury; There is a strong demand for a subtreasury in Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93921/need-treasury-there-is-a-strong-demand-for-a-subtreasury-in-ayanchery"
published_at: "2023-02-01T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da7d3a72b2d_SAMMELNAM_PENSION.jpg"
keywords: []
---

# വേണം ട്രഷറി; ആയഞ്ചേരിയില്‍ സബ്ട്രഷറി വേണമെന്ന ആവശ്യം ശക്തം

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരിയിൽ സബ് ട്രഷറി വേണമെന്ന ആവശ്യം ശക്തമാകുന്നു.കെ.എസ്.എസ്.പി.യു.ആയഞ്ചേരി യൂനിറ്റ് സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരിയിൽ സബ് ട്രഷറി വേണമെന്ന ആവശ്യം ശക്തമാകുന്നു.കെ.എസ്.എസ്.പി.യു.ആയഞ്ചേരി യൂനിറ്റ് സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശികകള്‍ ഉടനടി അനുവദിച്ചു തരണമെന്നും മെഡിസെപ് നടപ്പാക്കുന്നതിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

രക്ഷാധികാരി കെ.ദാമോദരന്‍ മാസ്റ്റര്‍ പതാകയുയര്‍ത്തി.വി.കെ.ഹമീദ്മാസ്റ്റര്‍ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ്പ്രസിഡന്റ് പി.കെ.ദാമുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ. ടി.കൃഷ്ണന്‍(പ്രസിഡന്റ്) ഒ.എം.സാറ(സിക്രട്ടറി) കെ.സജീവന്‍ (ഖജാന്‍ജി)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93921/need-treasury-there-is-a-strong-demand-for-a-subtreasury-in-ayanchery)