---
title: "ആരോഗ്യ വടകര; സൗജന്യ ഹെൽത്ത് ക്യാമ്പ് ആശ്വാസമായി "
english_title: "Health Care; The free health camp was a relief"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93949/health-care-the-free-health-camp-was-a-relief"
published_at: "2023-02-01T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da95a4df0ef_KHRA.jpg"
keywords: []
---

# ആരോഗ്യ വടകര; സൗജന്യ ഹെൽത്ത് ക്യാമ്പ് ആശ്വാസമായി 

> **Lead Summary:** **വടകര:** ആരോഗ്യ വടകരയെ സൃഷ്ടിക്കാൻ ഹെൽത്ത് ക്യാമ്പും.കേരള ഹോട്ടൽ &റസ്റ്റോറന്റ് അസോസിയേഷൻ വടകര യൂണിറ്റും, മൈക്രോ ഹെൽത്ത് ലാബും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.

## Article Content

**വടകര:** ആരോഗ്യ വടകരയെ സൃഷ്ടിക്കാൻ ഹെൽത്ത് ക്യാമ്പും.കേരള ഹോട്ടൽ &റസ്റ്റോറന്റ് അസോസിയേഷൻ വടകര യൂണിറ്റും, മൈക്രോ ഹെൽത്ത് ലാബും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.

ഹോട്ടൽ ഉടമകൾക്കും, തൊഴിലാളികൾക്കുമുള്ള ഹെൽത്ത് ക്യാമ്പ് വടകര കൊപ്ര ഭവനിൽ വച്ചാണ് നടത്തിയത്. 300 ൽ പരം അംഗങ്ങൾ പങ്കെടുത്ത പങ്കെടുത്ത ക്യാമ്പ് ഉദ്ഘാടനം ഫുഡ് സേഫ്റ്റി ഓഫീസർ അമയ ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് മുഹമ്മദ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ സെക്രട്ടറി ശ്രീലേഷ് കാഞ്ചന മുഖവുര ഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം പവിത്രൻ കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി. അനൂപ് പ്ലാറ്റ്ഫോം കഫെ, സുരേഷ് കുഞ്ഞിക്കണ്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93949/health-care-the-free-health-camp-was-a-relief)