---
title: "ജ്വല്ലറി തട്ടിപ്പ്; പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു- മുഖ്യമന്ത്രി"
english_title: "Jewelery Fraud; All the accused have been arrested - Chief Minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93954/jewelery-fraud-all-the-accused-have-been-arrested-chief-minister"
published_at: "2023-02-01T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da99e1b64da_GOLD_PINARAYI.jpg"
keywords: []
---

# ജ്വല്ലറി തട്ടിപ്പ്; പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു- മുഖ്യമന്ത്രി

> **Lead Summary:** ** വടകര: **ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

** വടകര: **ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വടകര താലൂക്കിൽ ആകെ 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കുറ്റ്യാടി നാദാപുരം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. 9 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നാദാപുരം ജെ എഫ് എം സി- 1 മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. പയ്യോളി പോലീസ് സ്റ്റേഷനിലെ 4 കേസുകൾ അന്വേഷണ അവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോൾഡ് പാലസ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ വീടും സ്ഥാപനങ്ങളും പരിശോധന നടത്തി സ്വർണ്ണവും, പ്രതികളുടെയും കുടുംബാംഗങ്ങളുടെയും ആധാരങ്ങളും, ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും ബന്തവസ്സിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്ക് മാനേജർക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. സ്വത്ത് വകകൾ കൈമാറ്റം ചെയ്യാതിരിക്കാൻ ബന്ധപ്പെട്ട സബ് രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93954/jewelery-fraud-all-the-accused-have-been-arrested-chief-minister)