---
title: "ചോറോട് മുട്ട കോഴി വിതരണം ചെയ്തു "
english_title: "Eggs were distributed to the chickens"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9404/eggs-were-distributed-to-the-chickens"
published_at: "2021-11-07T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187f5736e98c_hen.jpg"
keywords: []
---

# ചോറോട് മുട്ട കോഴി വിതരണം ചെയ്തു 

> **Lead Summary:** **ചോറോട് : **ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 202l_2022 സുഭിക്ഷ കേരളം പദ്ധതി ഭാഗമായി മുട്ടക്കോഴി വിതരണം ചെയ്തു. മാങ്ങോട്ട് പാറമൃഗാശുപത്രിയിൽ നടന്ന പരിപാടിയിൽ ഒരു ഗുണഭോക്താവിന് പത്ത് കോഴികളെ നൽകി.

## Article Content

**ചോറോട് : **ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 202l_2022 സുഭിക്ഷ കേരളം പദ്ധതി ഭാഗമായി മുട്ടക്കോഴി വിതരണം ചെയ്തു. മാങ്ങോട്ട് പാറമൃഗാശുപത്രിയിൽ നടന്ന പരിപാടിയിൽ ഒരു ഗുണഭോക്താവിന് പത്ത് കോഴികളെ നൽകി.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, വാർഡ് മെമ്പർ ജംഷിദ ടീച്ചർ, പ്രസാദ് വിലങ്ങിൽ, വെറ്റിനറി സർജൻ ഡോ.അപർണ്ണ മാധവൻ എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്തിലെ ഒന്നുമുതൽ ആറ് വരെയുള്ള വാർഡുകളിൽ നിന്നും അപേക്ഷ നൽകിയവരിൽ അർഹതാ മാനദണ്ഡപ്രകാരമാണ് മുട്ടക്കോഴികളെ നൽകിയത്. ബാക്കി വാർഡുകളിലെ അർഹത പെട്ട ഗുണഭോക്താക്കൾക്ക് അടുത്ത ദിവസങ്ങളിൽ നൽകുന്നതായിരിക്കുമെന്ന് വെറ്റിനറി സർജൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9404/eggs-were-distributed-to-the-chickens)