---
title: "അഖില്‍രാജിന് ഗ്രാമം ദുബായിയുടെ ഇ-ലൈബ്രറി "
english_title: "Akhilraj Village Dubai e-Library"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9405/akhilraj-village-dubai-e-library"
published_at: "2021-11-07T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187f92744283_akhilraj.jpg"
keywords: []
---

# അഖില്‍രാജിന് ഗ്രാമം ദുബായിയുടെ ഇ-ലൈബ്രറി 

> **Lead Summary:** **വടകര : **സെറിബ്രല്‍പാള്‍സി രോഗത്തോട് പൊരുതി വിജയം നേടിയ യുവകവി അഖില്‍രാജിന് ഗ്രാമം ദുബായ് ഇ-ലൈബ്രറിക്കായുള്ള ഉപകരണങ്ങള്‍ നല്‍കി. കെ.കെ രമ അഖില്‍രാജിന്റെ വീട്ടില്‍ ലൈബ്രറിക്കായി എം.എല്‍.എയുടെ ലൈബ്രറി ഫണ്ടില്‍നിന്നും പുസ്തകങ്ങള്‍ നല്‍കിയിരുന്നു.

## Article Content

**വടകര : **സെറിബ്രല്‍പാള്‍സി രോഗത്തോട് പൊരുതി വിജയം നേടിയ യുവകവി അഖില്‍രാജിന് ഗ്രാമം ദുബായ് ഇ-ലൈബ്രറിക്കായുള്ള ഉപകരണങ്ങള്‍ നല്‍കി. കെ.കെ രമ അഖില്‍രാജിന്റെ വീട്ടില്‍ ലൈബ്രറിക്കായി എം.എല്‍.എയുടെ ലൈബ്രറി ഫണ്ടില്‍നിന്നും പുസ്തകങ്ങള്‍ നല്‍കിയിരുന്നു.

കൂടാതെ ലൈബ്രറി വിപുലമാക്കാന്‍ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായവും എം.എല്‍.എ അഭ്യര്‍ത്ഥിച്ചിരുന്നു. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാമം എന്ന സംഘടന പ്രധാന പ്രസാധകരുടെയെല്ലാം സൈറ്റുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ടാബ്‌ലെറ്റും അനുബന്ധ ഉപകരണങ്ങളുമാണ് നല്‍കിയത്.

ഇനി അഖില്‍രാജിന് സാഹിത്യകൃതികള്‍ കേട്ടുപഠിക്കാം. സെറിബ്രല്‍ പാള്‍സി അടക്കമുള്ള ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരീക്ഷ വേണമെന്ന ആവശ്യം സഭയില്‍ ഉന്നയിച്ച എം.എല്‍.എയോട് അഖില്‍രാജ് നന്ദിപറഞ്ഞു. ഈ ആവശ്യം സര്‍ക്കാര്‍ നടപ്പാക്കിയാല്‍ താനടക്കമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഏറ്റവും വലിയ സഹായമാകുമെന്ന് അഖില്‍ വ്യക്തമാക്കി. ചടങ്ങില്‍ ബാബു പുത്തൂര്‍, ആര്‍.എം അനൂപ്, രമേശ് കുറ്റിയേരി, ഇ.കെ വത്സരാജ്, പി.വി പ്രമോദ്, രൂപേഷ്, പി.വി മനോജ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9405/akhilraj-village-dubai-e-library)