---
title: "ഫ്രട്ടേണിറ്റി മൂവ്മെന്റ്; വടകര മണ്ഡലം സമ്മേളനത്തിന് തുടക്കം"
english_title: "The Fraternity Movement Vadakara Constituency Conference has started."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94113/the-fraternity-movement-vadakara-constituency-conference-has-started"
published_at: "2023-02-02T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db94e56d64b_fertenity.jpg"
keywords: []
---

# ഫ്രട്ടേണിറ്റി മൂവ്മെന്റ്; വടകര മണ്ഡലം സമ്മേളനത്തിന് തുടക്കം

> **Lead Summary:** **വടകര :** ഫ്രറ്റേണിറ്റി മൂവ്മെന്റ് വടകര മണ്ഡലം സമ്മേളനത്തിന് തുടക്കമായി. വെൽഫെയർ പാർട്ടി വടകര മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ചാണ് സമ്മേളനം നടന്നത്.

## Article Content

**വടകര :** ഫ്രറ്റേണിറ്റി മൂവ്മെന്റ് വടകര മണ്ഡലം സമ്മേളനത്തിന് തുടക്കമായി. വെൽഫെയർ പാർട്ടി വടകര മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ചാണ് സമ്മേളനം നടന്നത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയൂർ ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ഫ്രറ്റേണിറ്റി വടകര മണ്ഡലം കമ്മിറ്റി തെരെഞ്ഞെടുപ്പിന് മുഹമ്മദലി ഉട്ടേരി നേതൃത്വം നൽകി.

2023 - 24 കാലയളവിലേക്കുള്ള 15 അംഗ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. മണ്ഡലം ഭാരവാഹികളായി കൺവീനർ : അസ്ഹർ ഏറാമല, അസിസ്റ്റന്റ് കൺവീനർമാർ :ഹൈഫ ജാഫർ, കബീർ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിൽ വെൽഫെയർ പാർട്ടി വടകര മണ്ഡലം പ്രസിഡന്റ് ഷുഹൈബ് അഴിയൂർ, മണ്ഡലം സെക്രട്ടറി മൂസ്സ ഓർക്കാട്ടേരി, മുഹമ്മദലി ഉട്ടേരി, അസ്ഹർ ഏറാമല സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94113/the-fraternity-movement-vadakara-constituency-conference-has-started)