---
title: "ബുള്ളറ്റ് കളവ് പോയി ; വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് മോഷണം പോയത്"
english_title: "The bullet is gone; The bike parked in the backyard was stolen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94127/the-bullet-is-gone-the-bike-parked-in-the-backyard-was-stolen"
published_at: "2023-02-02T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db9e3852ae5_bike.jpg"
keywords: []
---

# ബുള്ളറ്റ് കളവ് പോയി ; വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് മോഷണം പോയത്

> **Lead Summary:** **വടകര: **വീട്ടുമുറ്റത്ത് നിർത്തിയിട്ട റോയൽ എൻഫീൽഡ് ബുള്ളറ്റ് കളവ് പോയി. ആവിക്കൽ- കുരിയാടി റോഡിലെ വീട്ടുമുറ്റത്ത് നിർത്തിയ ബുള്ളറ്റാണു കളവ് പോയത്.

## Article Content

**വടകര: **വീട്ടുമുറ്റത്ത് നിർത്തിയിട്ട റോയൽ എൻഫീൽഡ് ബുള്ളറ്റ് കളവ് പോയി. ആവിക്കൽ- കുരിയാടി റോഡിലെ വീട്ടുമുറ്റത്ത് നിർത്തിയ ബുള്ളറ്റാണു കളവ് പോയത്.

രശ്മി നാരായണയിൽ താമസിക്കുന്ന വൈക്കിലേരി വളപ്പിൽ സ്വരാജിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 18 സെഡ് 4629 നമ്പർ ബൈക്കാണ് മോഷണം പോയത്.

ഇന്നലെ രാത്രി അനുജൻ വാഹനം വീട്ടുമുറ്റത്ത് നിർത്തിയതായിരുന്നു. പുലർച്ച വന്നു നോക്കുമ്പോഴാണ് ബൈക്ക് കാണാതിരുന്നത് . ഇത് സംബന്ധിച്ച് ബൈക്ക് ഉടമ സ്വരാജ് വടകര പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94127/the-bullet-is-gone-the-bike-parked-in-the-backyard-was-stolen)