---
title: "ആസാദികാ അമൃത് മഹോൽത്സവം; നിയമബോധവത്‌കരണ ശില്പശാല സംഘടിപ്പിച്ചു "
english_title: "Azadika Amrit Festival; Conducted a legal awareness workshop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9413/azadika-amrit-festival-conducted-a-legal-awareness-workshop"
published_at: "2021-11-07T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618807e622ea8_amrith maholsav.jpg"
keywords: []
---

# ആസാദികാ അമൃത് മഹോൽത്സവം; നിയമബോധവത്‌കരണ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **വടകര : **വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആസാദികാ അമൃത് മഹോൽത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നിയമബോധവത്‌കരണ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**വടകര : **വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആസാദികാ അമൃത് മഹോൽത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നിയമബോധവത്‌കരണ ശില്പശാല സംഘടിപ്പിച്ചു.

ശില്‌പശാല വടകര ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ(എം.എ.സി.ടി ജഡ്‌ജ്‌) ഉദ്ഘാടനം ചെയ്തു. കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ വി.പി.അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ. അചിന്ത്യ രാജ് ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.

കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പാൾ സജിനി പ്രേം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി അഡ്വ.സി.വത്സൻ(ബി.ഇ.സി.എസ്. പ്രസിഡന്റ്), ബാബു ചാത്തോത്ത്(സ്പെഷ്യൽ ഓഫിസർ), റീജ പ്രദീപ്(സെക്രട്ടറി), എൻ കെ രവീന്ദ്രൻ മാസ്റ്റർ(ഡയറക്റ്റർ), എന്നിവർ സംസാരിച്ചു. ശാന്ത കെ.എം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9413/azadika-amrit-festival-conducted-a-legal-awareness-workshop)