---
title: "പുതിയ ഒഞ്ചിയം; മുഴുവൻ വീടുകളിലും മാലിന്യ സംസ്കരണ സംവിധാനം വരുന്നു"
english_title: "All houses come with a waste management system in Onchiyam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94154/all-houses-come-with-a-waste-management-system-in-onchiyam"
published_at: "2023-02-02T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbbda68c662_COMPOST_ONCHIYAM.jpg"
keywords: []
---

# പുതിയ ഒഞ്ചിയം; മുഴുവൻ വീടുകളിലും മാലിന്യ സംസ്കരണ സംവിധാനം വരുന്നു

> **Lead Summary:** **ഒഞ്ചിയം:** ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നു. വീടുകളിൽ നിന്ന് ഉത്ഭവിക്കുന്ന മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുന്ന പദ്ധതിയാണ് ഒഞ്ചിയത്ത് നടപ്പിലാക്കുന്നത്. ആദ്യപടിയായി 75 കുടുംബങ്ങൾക്ക് പോർട്ടബിൾ ബയോ കമ്പോസ്റ്റ് വിതരണം ചെയ്തു.

## Article Content

**ഒഞ്ചിയം:** ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നു. വീടുകളിൽ നിന്ന് ഉത്ഭവിക്കുന്ന മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുന്ന പദ്ധതിയാണ് ഒഞ്ചിയത്ത് നടപ്പിലാക്കുന്നത്. ആദ്യപടിയായി 75 കുടുംബങ്ങൾക്ക് പോർട്ടബിൾ ബയോ കമ്പോസ്റ്റ് വിതരണം ചെയ്തു.

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജിത്ത് നിർവഹിച്ചു. ഈ പദ്ധതി കൂടാതെ 241300 രൂപ വകയിരുത്തി 695 റിങ് കമ്പോസ്റ്റ്കളും ജനങ്ങൾക്ക് നൽകാൻ പഞ്ചായത്തിൽ തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ ലക്ഷ്യം കൈവരിക്കാനായി കമ്പോസ്റ്റ് യൂണിറ്റുകളും,1502 എണ്ണം റിങ് കമ്പോസ്റ്റ് യൂണിറ്റുകളും വീടുകളിൽ നൽകിയിട്ടുണ്ട്.

ഈ വർഷത്തെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി രജുലാൽ, അസി. സെക്രട്ടറി വി ശ്രീകല, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മഹേഷ്, ജിനിഷ, പ്രൊജക്റ്റ് അസിസ്റ്റൻറ് സായന്ത്.എ ,വാർഡ് മെമ്പർ ഷജിന കൊടക്കാട് മറ്റ് ജനപ്രതിനിധികൾ പങ്കെടുത്തു. മാലിന്യമുക്ത ഭവനം മാലിന്യ വിമുക്ത സമൂഹം എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ' എന്ന സന്ദേശം എല്ലാവരും ഉൾക്കൊള്ളണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജിത്തും, സെക്രട്ടറി എം. പി. രജുലാലും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94154/all-houses-come-with-a-waste-management-system-in-onchiyam)