---
title: "ചരിത്രഗ്രന്ഥം; പുസ്തക പ്രകാശന ഒരുക്കങ്ങൾ പൂർത്തിയായി "
english_title: "History book; Book launch preparations are complete"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94185/history-book-book-launch-preparations-are-complete"
published_at: "2023-02-02T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbdb54f2f58_vadakara_pressclub.jpg"
keywords: []
---

# ചരിത്രഗ്രന്ഥം; പുസ്തക പ്രകാശന ഒരുക്കങ്ങൾ പൂർത്തിയായി 

> **Lead Summary:** > **വടകര: **എടയത്ത് ശശീന്ദ്രൻ രചിച്ച് നൗറ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'കടത്തനാടിന്റെ കാണാപ്പുറങ്ങൾ" എന്ന പുസ്തകത്തിൻറെ പ്രകാശന ഒരുക്കങ്ങൾ പൂർത്തിയായി.

## Article Content

> **വടകര: **എടയത്ത് ശശീന്ദ്രൻ രചിച്ച് നൗറ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'കടത്തനാടിന്റെ കാണാപ്പുറങ്ങൾ" എന്ന പുസ്തകത്തിൻറെ പ്രകാശന ഒരുക്കങ്ങൾ പൂർത്തിയായി.

ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം ഫെബ്രവരി 5 ന് വൈകീട്ട് 3 മണിക്ക് വടകര ടൗണ്ഹാളിലാണ്. ഡോ .സെബാസ്റ്റ്യൻ പോളാണ് പ്രകാശനം നിർവ്വഹിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കടത്തനാടിന്റെ ചരിത്രത്തിൽ ഇന്നോളം എഴുതപ്പെടാതെ പോയതും എഴുതിയ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയതുമായ സന്ദർഭങ്ങളും സംഭവങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകമെന്ന് ഭാരവാഹികൾ പറഞ്ഞു .

മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ 1981 എസ് എസ് എൽ സി ബാച്ചിലെ സ്‌മൃതി നിലാവ് സഹപാഠി കൂട്ടായ്മയാണ് സംഘാടകർ.ഡോ.കെ എം ഭരതൻ പുസ്തക പരിചയം നടത്തും .

നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു പുസ്തകം ഏറ്റുവാങ്ങും .വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ,കൺവീനർ എ പി അമർനാഥ് ,പി സുന്ദർ രാജ് ,പി പി കൃഷ്ണദാസ് ,ദിനേശൻ പറമ്പത്ത് ,കെ മുരളീധരൻ ,അമീർ പാലപ്പൊയിൽ, രചയിതാവ് എടയത്ത് ശശീന്ദ്രൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94185/history-book-book-launch-preparations-are-complete)