---
title: "മേമുണ്ട സ്കൂളിന് അഭിമാനം; ഗണിതശാസ്ത്രത്തിൽ തിളങ്ങി ഇഷ"
english_title: "Proud of Memunda School; Isha excelled in mathematics"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94195/proud-of-memunda-school-isha-excelled-in-mathematics"
published_at: "2023-02-02T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbe20475afd_isha.jpg"
keywords: []
---

# മേമുണ്ട സ്കൂളിന് അഭിമാനം; ഗണിതശാസ്ത്രത്തിൽ തിളങ്ങി ഇഷ

> **Lead Summary:** **വടകര: **പുരസ്കാരത്തിളക്കത്തിൽ മേമുണ്ടയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഇഷാ പ്രശാന്ത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് നൽകുന്ന സ്പെഷ്യൽ അവാർഡ് ആണ് (ഗണിത വിഭാഗം) കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇഷയ്ക്ക് ലഭിച്ചത്.

## Article Content

**വടകര: **പുരസ്കാരത്തിളക്കത്തിൽ മേമുണ്ടയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഇഷാ പ്രശാന്ത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് നൽകുന്ന സ്പെഷ്യൽ അവാർഡ് ആണ് (ഗണിത വിഭാഗം) കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇഷയ്ക്ക് ലഭിച്ചത്.

തൃശ്ശൂരിൽ നടന്ന 34ാ മത് സതേൺ ഇന്ത്യ സയൻസ് ഫെയറിലാണ് കേരളത്തിനായി ഇശ പങ്കെടുത്തത്. ജനുവരി 27 മുതൽ 31 വരെ അഞ്ചു ദിവസങ്ങളിലായാണ് സതേൺ ഇന്ത്യാ സയൻസ് ഫയർ നടന്നത്.

ഗണിതശാസ്ത്രമേളയിലെ നിശ്ചല മാതൃക വിഭാഗത്തിലാണ് ഇശാ പ്രശാന്ത് മത്സരിച്ചത്. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇശ പറഞ്ഞു.

മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷ. സ്കൂളിലെ ഗണിത അധ്യാപകനായ ഷൈൻജിത്താണ് ഇഷയുടെ ഗൈഡ്.

സംസ്ഥാന ഗണിതശാസ്ത്രമേളയിലും ഇശാ വിജയം കൈവരിച്ചിരുന്നു. സ്കൂളിലെ സയൻസ് അധ്യാപകനായ പ്രശാന്തിന്റെയും അനിതമയുടെയും ഏക മകളാണ്. ശാസ്ത്രമേളയിൽ മികച്ച വിജയം കൈവരിച്ച ഇശയെ മേമുണ്ട സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94195/proud-of-memunda-school-isha-excelled-in-mathematics)