---
title: "വളരാൻ കല; വടകരയിൽ കലാ അക്കാദമിയും "
english_title: "art to grow; and Kala Academy in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94204/art-to-grow-and-kala-academy-in-vadakara"
published_at: "2023-02-02T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbed738fda2_vadakara_nagarasabha.jpg"
keywords: []
---

# വളരാൻ കല; വടകരയിൽ കലാ അക്കാദമിയും 

> **Lead Summary:** ** വടകര:** കലയിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ വടകര നഗരസഭയും. വടകര നഗരസഭാ പരിധിയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ.

## Article Content

** വടകര:** കലയിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ വടകര നഗരസഭയും. വടകര നഗരസഭാ പരിധിയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ.

ഇതിന്റെ ഭാഗമായി നഗരസഭ കലാസാംസ്കാരിക അക്കാദമി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. കലാസാംസ്കാരിക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തകർ, എന്നിവരുടെ കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നത്.

2023 ഫെബ്രുവരി എട്ടിന് ഉച്ചക്ക് മൂന്ന് മണിക്ക് വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുക. യോഗത്തിലേക്ക് ക്ഷണിക്കുന്നതായി വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു വാർത്താക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94204/art-to-grow-and-kala-academy-in-vadakara)