---
title: "സഹചാരി സഹായം; കണ്ണീരൊപ്പി ദുബായ് എസ്.കെ.എസ്.എസ്.എഫ് "
english_title: "companionship assistance; Teardrop Dubai SKSSF "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94275/companionship-assistance-teardrop-dubai-skssf-new"
published_at: "2023-02-03T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc9f52f28be_DUBAI_SAHACHARI_WHEELCHAIR.jpg"
keywords: []
---

# സഹചാരി സഹായം; കണ്ണീരൊപ്പി ദുബായ് എസ്.കെ.എസ്.എസ്.എഫ് 

> **Lead Summary:** **വടകര:** വേദനിക്കുന്നവന്റെ കണ്ണീരൊപ്പുവാൻ സഹചാരി വടകര. സഹചാരി സെന്ററിന്റെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കായി ദുബൈ എസ് കെ എസ് എസ് എഫ് കമ്മറ്റി വീൽചെയറുകൾ കൈമാറി.

## Article Content

**വടകര:** വേദനിക്കുന്നവന്റെ കണ്ണീരൊപ്പുവാൻ സഹചാരി വടകര. സഹചാരി സെന്ററിന്റെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കായി ദുബൈ എസ് കെ എസ് എസ് എഫ് കമ്മറ്റി വീൽചെയറുകൾ കൈമാറി.

ദുബൈ വടകര മേഖലാ എസ് കെ എസ് എസ് എഫ് കമ്മറ്റി പ്രവർത്തിക്കുന്ന സഹചാരി സെന്ററിനാണ് വീൽ ചെയറുകൾ കൈമാറിയത്.

ദുബൈ കെ എം സി സി വൈസ് പ്രസിഡണ്ട് ഒ കെ ഇബ്രാഹിം ദുബൈ വടകര മേഖല SKSSF ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ വടകര ഹാരിസ്, ശുഹൈബ് സ്മാരക സഹചാരി സെന്റർ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി .

ദുബൈ കെ എം സി സി ഉപാദ്യക്ഷൻ ഒ കെ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. വടകര സഹചാരി ഓഫീസിൽ നടന്ന ചടങ്ങിൽ എം കെ ഹസ്സൻ അധ്യക്ഷത വഹിച്ചു.

കെ പി മുനീർ (ദുബൈ വടകര മേഖലാ കമ്മറ്റി) , മാഹിർ കെ. മുനീർ കൊട്ടാരത്ത്, കരീം എസ് കെ., ഉമറുൽ ഫാറൂഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94275/companionship-assistance-teardrop-dubai-skssf-new)