---
title: "ഒടുവിൽ മുറിച്ചു; ജനങ്ങൾക്ക് ഭീഷണിയായ ആൽമരം മുറിച്ചു മാറ്റി"
english_title: "The banyan tree, which was a threat to the people, was cut down."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94295/the-banyan-tree-which-was-a-threat-to-the-people-was-cut-down"
published_at: "2023-02-03T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dca5a5a00e8_almaram.jpg"
keywords: []
---

# ഒടുവിൽ മുറിച്ചു; ജനങ്ങൾക്ക് ഭീഷണിയായ ആൽമരം മുറിച്ചു മാറ്റി

> **Lead Summary:** **അഴിയൂർ: **ജനങ്ങൾക്ക് ഭീഷണിയായ ആൽമരം മുറിച്ചുമാറ്റി. മാഹി റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോ സ്റ്റാൻഡിനടുത്ത് ഉണങ്ങിയ ആൽമരം യാത്രക്കാർക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു.

## Article Content

**അഴിയൂർ: **ജനങ്ങൾക്ക് ഭീഷണിയായ ആൽമരം മുറിച്ചുമാറ്റി. മാഹി റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോ സ്റ്റാൻഡിനടുത്ത് ഉണങ്ങിയ ആൽമരം യാത്രക്കാർക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു.

ആൽമരത്തിന്റെ വലിയ ശിഖരം കഴിഞ്ഞ ദിവസം പൊട്ടിവീണിരുന്നു . ഭാഗ്യം കൊണ്ടാണ് ആളപായം ഒഴിവായത്. ഇന്ന് രാവിലെ അഴിയൂർ പഞ്ചായത്തും പി ഡബ്ല്യൂ ഡിയും ചേർന്ന് നിലവിലെ കുറഞ്ഞ ക്വട്ടേഷൻ തുകയായ 25000 രൂപ നൽകിക്കൊണ്ട് ആൽ മരം മുറിച്ചു മാറ്റുകയായിരുന്നു.

അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ, വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, പി ഡബ്ല്യൂ ഡിയിലെ ഉദ്യോഗസ്ഥൻ ആസിഫ് എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94295/the-banyan-tree-which-was-a-threat-to-the-people-was-cut-down)