---
title: "രാത്രി ഉണർന്ന്; കുതിപ്പ് തുടരാൻ മേമുണ്ടയിൽ നൈറ്റ് ക്ലാസ് ആരംഭിച്ചു"
english_title: "awake at night; Night class started in Maymunda to continue the jump"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94331/awake-at-night-night-class-started-in-maymunda-to-continue-the-jump"
published_at: "2023-02-03T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcbd5b46e28_MEMUNDA.jpg"
keywords: []
---

# രാത്രി ഉണർന്ന്; കുതിപ്പ് തുടരാൻ മേമുണ്ടയിൽ നൈറ്റ് ക്ലാസ് ആരംഭിച്ചു

> **Lead Summary:**  **വടകര: ** എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഇതുവരെ പഠിച്ച ഭാഗങ്ങൾ തിരുനോട്ടം നടത്തി മനസ്സിൽ ഉറപ്പുവരുത്തുന്നതിനുള്ള നൈറ്റ് ക്ലാസിന് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്എസ് എൽസി പരീക്ഷ എഴുതുന്ന മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി .

## Article Content

 **വടകര: ** എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഇതുവരെ പഠിച്ച ഭാഗങ്ങൾ തിരുനോട്ടം നടത്തി മനസ്സിൽ ഉറപ്പുവരുത്തുന്നതിനുള്ള നൈറ്റ് ക്ലാസിന് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്എസ് എൽസി പരീക്ഷ എഴുതുന്ന മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി .

വൈകിട്ട് 4. 30നാണ് സ്കൂൾ വിടുന്നത്. ശേഷം വൈകിട്ട് 5 മുതൽ 9 മണി വരെയാണ് സ്പെഷ്യൽ ക്ലാസ്സ് ആരംഭിക്കുന്നത്. 120 വിദ്യാർത്ഥികളാണ് നൈറ്റ് ക്ലാസ്സിൽ പങ്കെടുക്കുന്നത്.. ഒന്നിച്ചൊരു കൂട്ടായ്മയിൽ ഉള്ള പഠനം കൂടുതൽ അറിവ് ലഭിക്കും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

അതുവഴി കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുവാനും മികച്ച സൗഹൃദവും എസ്എസ്എൽസി പരീക്ഷ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയും കുട്ടികൾക്ക് നൽകുന്നു. കടത്തനാടിന്റെ ചരിത്രത്തിൽ നിരവധി മികച്ച വിദ്യാർത്ഥികളെ സംഭാവന ചെയ്ത സ്കൂൾ ആണ് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ.

വിദ്യാർത്ഥി ജീവിതത്തിന്റെ ഒരു ഘട്ടമാണ് എസ്എസ്എൽസി പരീക്ഷയിലൂടെ അവസാനിക്കുന്നത്. നാളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തി നാടിനെ നയിക്കേണ്ടവരാണ് ഇന്നത്തെ വിദ്യാർത്ഥികൾ.

പരീക്ഷാഭയവും, ചോദ്യ പേപ്പറും അവരെ അലട്ടാൻ പാടില്ല. വൈകിട്ട് 5 മണി മുതൽ തുടങ്ങുന്ന ക്ലാസിൽ 6:30ന് പിടിഎ കമ്മിറ്റിയുടെ വക നല്ല ഭക്ഷണമാണ് നൽകുന്നത്. വടകര മേഖലയിലെ സ്കൂളുകളിൽ എല്ലാം എസ്എസ്എൽസി പരീക്ഷ അടുത്തതോടുകൂടി നൈറ്റ് ക്ലാസുകളും സജീവമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94331/awake-at-night-night-class-started-in-maymunda-to-continue-the-jump)