---
title: "ചിന്തയുടെ പ്രബന്ധം; കേരളത്തിന് അപമാനം- യൂത്ത് ഫ്രണ്ട് (ജേക്കബ്)"
english_title: "Dissertation of thought; Disgrace to Kerala, Youth Front- Jay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94346/dissertation-of-thought-disgrace-to-kerala-youth-front-jay-newpost"
published_at: "2023-02-03T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dccdcf97a05_jacob_pic.jpg"
keywords: []
---

# ചിന്തയുടെ പ്രബന്ധം; കേരളത്തിന് അപമാനം- യൂത്ത് ഫ്രണ്ട് (ജേക്കബ്)

> **Lead Summary:** **വടകര : **ചിന്ത ജെറോമിന്റെ പ്രബന്ധം കേരളത്തിന് അപമാനമാണ് യൂത്ത് ഫ്രണ്ട്. ചിന്ത ജെറോമിന്റെ പ്രബന്ധം പ്രബുദ്ധകേരളത്തിന്‌ അപമാനമാണെന്നും ചിന്തയെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര : **ചിന്ത ജെറോമിന്റെ പ്രബന്ധം കേരളത്തിന് അപമാനമാണ് യൂത്ത് ഫ്രണ്ട്. ചിന്ത ജെറോമിന്റെ പ്രബന്ധം പ്രബുദ്ധകേരളത്തിന്‌ അപമാനമാണെന്നും ചിന്തയെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക്‌ കത്തുകൾ അയക്കും. ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു.കെ.പി രാധാകൃഷ്ണൻ, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എം ഷുക്കൂർ,പി കെ സനീഷ്, പി എം നിസാർ. മനോജ് ആവള ,ചക്രപാണി കുറ്റ്യാടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94346/dissertation-of-thought-disgrace-to-kerala-youth-front-jay-newpost)