Feb 3, 2023 04:50 PM

വടകര: ഹെൽത്ത് ചെക്കപ്പിൽ വ്യാജന്മാരെ കരുതിയിരിക്കണമെന്ന് നഗരസഭ കൗൺസിലർ പി.കെ.സി. അഫ്സൽ. ഇന്നലെ ചേർന്ന വടകര നഗരസഭ കൗൺസിൽ യോഗത്തിലാണ് കൗൺസിലർ കാര്യങ്ങൾ ഉന്നയിച്ചത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ഹെൽത്ത് കാർഡ് മറയാക്കി സ്വകാര്യലാബുകൾ തട്ടിക്കൂട്ട് പരിപാടിയാണ് നടത്തുന്നത്. വിവിധ ലാബ് ടെസ്റ്റുകളും മെഡിക്കൽ പ്രാക്ടീഷണറുടെ പരിശോധനകളും വെറും 300 രൂപക്കാണ് ചെയ്തുകൊടുക്കുന്നത്.

ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് കഴിഞ്ഞ ദിവസം വടകരയിലും സംഘടിപ്പിക്കുകയുണ്ടായി. സ്വകാര്യ ലാബുകളിൽ 900 രൂപയും സർക്കാർ ലാബുകളിൽ 450 രൂപയും ഈടാക്കുന്ന ടെസ്റ്റുകളും, ഡോക്ടറുടെ സർട്ടിഫിക്കറ്റും ചുളുവിൽ നൽകുന്നതിനെ കുറിച്ച് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.

വടകര കൊപ്ര ഭവനിൽ നടന്ന ക്യാമ്പ് നഗരസഭ ആരോഗ്യ വകുപ്പ് അറിയാതെയാണ് സംഘടിപ്പിച്ചത്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം തട്ടിക്കൂട്ട് പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലർ പി കെ സി അഫ്സൽ ആവശ്യപ്പെട്ടു പരിശോധിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉറപ്പും നൽകി

Health Checkup; Municipal councilor to beware of fakes

Next TV

Top Stories










GCC News