---
title: "ദീപക് തിരിച്ചെത്തി; നെടുവീർപ്പു മാറാതെ അമ്മ ശ്രീലത "
english_title: "Deepak is back; Mother Srilata continued to sigh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94393/deepak-is-back-mother-srilata-continued-to-sigh"
published_at: "2023-02-03T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcf136bbce7_DEEPAK_VAKAKARA.jpg"
keywords: []
---

# ദീപക് തിരിച്ചെത്തി; നെടുവീർപ്പു മാറാതെ അമ്മ ശ്രീലത 

> **Lead Summary:** **വടകര: **എട്ടു മാസത്തെ ഇടവേളക്കുശേഷം ദീപകിനെ കണ്ട സന്തോഷത്തിൽ നെടുവീർപ്പു മാറാതെ അമ്മ ശ്രീലത. മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിന്റെ വിവാദമായ തിരോധാനത്തിനാണ് ഒടുവിൽ ശുഭാന്ത്യമായത്.

## Article Content

**വടകര: **എട്ടു മാസത്തെ ഇടവേളക്കുശേഷം ദീപകിനെ കണ്ട സന്തോഷത്തിൽ നെടുവീർപ്പു മാറാതെ അമ്മ ശ്രീലത. മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിന്റെ വിവാദമായ തിരോധാനത്തിനാണ് ഒടുവിൽ ശുഭാന്ത്യമായത്.

എട്ടുമാസത്തിനുശേഷം ദീപക് അമ്മയുടെ സ്നേഹവലയത്തിലേക്ക് തിരിച്ചെത്തി. ഇന്നലെ ഉച്ചയോടെയാണ് കൈംബ്രാഞ്ച് സംഘം ദീപകിനെ ഗോവയിൽനിന്ന് വടകരയിലെത്തിച്ചത്.

ദീപക് വരുന്നതറിഞ്ഞ് അമ്മ ശ്രീലതയും സഹോദരി ദിവ്യയും വടകര ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്തുണ്ടായിരുന്നു. തിരക്കൊഴിഞ്ഞശേഷം ഇവർ ഓഫീസിനുള്ളിലേക്ക് കയറി ദീപകിനെ കണ്ടു.

ദീപകിനെ ഇന്ന് കോഴിക്കോട് ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയിൽ ഹാജരാക്കി. വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതിയുടെ മുമ്പാകെ ഹാജരാക്കാൻ വേണ്ടിയാണിത്.

ഹൈക്കോടതിയിൽ ദീപകിന്റെ അമ്മ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ പശ്ചാത്തലത്തിലാണിത്. ഇതിനുശേഷംമാത്രമേ വീട്ടിലേക്ക് പോകാനാകൂ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94393/deepak-is-back-mother-srilata-continued-to-sigh)