---
title: "ഒന്നും അറിഞ്ഞില്ല; മൃതദേഹം സംസ്കരിച്ച കാര്യം അറിഞ്ഞില്ലെന്ന് ദീപക് "
english_title: "Deepak did not know that the body was cremated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94395/deepak-did-not-know-that-the-body-was-cremated"
published_at: "2023-02-03T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcf38989d6c_DEEPAK_VADKARA_MISSING.jpg"
keywords: []
---

# ഒന്നും അറിഞ്ഞില്ല; മൃതദേഹം സംസ്കരിച്ച കാര്യം അറിഞ്ഞില്ലെന്ന് ദീപക് 

> **Lead Summary:** **വടകര: **തന്റേതാണെന്ന് കരുതി മറ്റൊരു മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചതും ഇതിനുശേഷമുണ്ടായ സംഭവവികാസങ്ങളുമൊന്നും അറിഞ്ഞിരുന്നില്ലെന്ന് ദീപക്.

## Article Content

**വടകര: **തന്റേതാണെന്ന് കരുതി മറ്റൊരു മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചതും ഇതിനുശേഷമുണ്ടായ സംഭവവികാസങ്ങളുമൊന്നും അറിഞ്ഞിരുന്നില്ലെന്ന് ദീപക്.

വടകരയിൽനിന്നെത്തിയ പോലീസ് സംഘം പറഞ്ഞപ്പോഴാണ് തന്റെ തിരോധാനമുണ്ടാക്കിയ വിവാദങ്ങളുടെ ആഴം ദീപക് മനസ്സിലാക്കിയത്.

നാട്ടിൽനിന്ന് ഗോവയിലെത്തിയശേഷം ദീപക്കിന്റെ ഫോൺ നഷ്ടമായിരുന്നു. പിന്നീട് നാടുമായി ഒരു ബന്ധവുമില്ലാതായി. മറ്റൊരു ഫോൺ വാങ്ങാനും ദീപക് ശ്രമിച്ചില്ല.

അതുകൊണ്ടുതന്നെ നാട്ടിലെ സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് ദീപക്കിന്റെ മൊഴി. സംസ്കരിച്ച മൃതദേഹം ഇർഷാദിന്റേതാണെന്ന് മനസ്സിലായതും പിന്നീട് മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുപോയതുമെല്ലാം പോലീസാണ് ദീപക്കിനോട് പറയുന്നത്.

ദീപകിനെ ഇന്ന് കോഴിക്കോട് ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയിൽ ഹാജരാക്കി. വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതിയുടെ മുമ്പാകെ ഹാജരാക്കാൻ വേണ്ടിയാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94395/deepak-did-not-know-that-the-body-was-cremated)