Feb 3, 2023 06:54 PM

വടകര: സംസ്ഥാന ബഡ്ജറ്റിൽ വടകര മണ്ഡലത്തിന് ഒട്ടേറെ വികസന പ്രതീക്ഷ. വെള്ളിയാങ്കല്ല് ടൂറിസവും നാളീകേര യൂണിറ്റും ജയിൽ നവീകരണവും ടോക്കൺ തുക വകയിരുത്തിയ പദ്ധതികൾ ഏറെയുണ്ട്.

അഴിയൂർ മൃഗാശുപത്രി കെട്ടിട നിർമ്മാണം, അഴിയൂർ കശുവണ്ടി ഫാക്ടറി സ്ഥലത്ത് നാളികേര സംസ്‌കരണ യൂണിറ്റ് നിർമ്മാണം, വടകര മോഡൽ പോളിടെക്‌നിക്ക് കോളേജിൽ സെമിനാർ ഹാൾ നിർമ്മാണം ഏറാമല തുരുത്തി മുക്ക് തുരുത്തി പാലം വെള്ളിയാങ്കല്ല് സമുദ്ര സാഹസിക ടൂറിസം പദ്ധതി റൂറൽ ജില്ലാ ജയിൽ പുതുപ്പണം കെട്ടിട നിർമ്മാണം അഴിയൂർ കുറ്റ്യാടി ഇറിഗേഷൻ ബ്രാഞ്ച് കനാലും അനുബന്ധ കനാലും നവീകരണം.

  വടകര മുനിസിപ്പാലിറ്റി, ചോറോട്, ഏറാമല പഞ്ചായത്തുകളിൽ എൻ.സി. കനാലിലെ പുനരുദ്ധാരണ പ്രവൃത്തി മാഹി പുഴ മുതൽ തുരുത്തിമുക്ക് വരെ പുഴ ഭിത്തി കെട്ടി സംരക്ഷണവും നടപ്പാത നിർമ്മാണവും വടകര മൂരാട് പാലം, സാന്റബാങ്ക്‌സ് പുഴേയാര നടപ്പാത,  മടപ്പള്ളി ബോയ്‌സ് സ്‌ക്കൂളിൽ സ്‌പോർട്ടസ് കോംപ്ലക്‌സ് കം ക്ലാസ് റൂം നിർമ്മാണം,  കാപ്പുഴക്കൽ തോട് നവീകരണം.

വടകര അഴിത്തല ബോട്ട് ജട്ടി നിർമ്മാണം വടകര ആമത്തോട് പള്ളിത്താഴ വരയന്റെ വളപ്പിൽ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷണം ചോറോട് പഞ്ചായത്തിലെ സിപി 20078 മുതൽ വടക്കോട്ട് 117 മീറ്റർ നീളത്തിൽ ചോറോട് രയരങ്ങോത്ത് കടൽ ഭിത്തിയുടെ പുനരുദ്ധാരണം ഇവയാണ് ബഡ്ജറ്റിൽ ഇടം പിടിച്ചത്.

There is a lot of development hope for Vadakara constituency in the state budget

Next TV

Top Stories