---
title: " കാലാവസ്ഥാ അടിയന്തരാവസ്ഥ  സംജാതമായെന്ന് പരിഷത്ത് വെബിനാര്‍ "
english_title: " Climate emergency Parishad webinar that was born"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9455/climate-emergency-parishad-webinar-that-was-born"
published_at: "2021-11-08T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188b5115cdc9_flood in kerala .jpg"
keywords: []
---

#  കാലാവസ്ഥാ അടിയന്തരാവസ്ഥ  സംജാതമായെന്ന് പരിഷത്ത് വെബിനാര്‍ 

> **Lead Summary:** **വടകര: **കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ആറാമത് ഐപിസിസി പഠനറിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആസന്ന പ്രതിസന്ധിയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഭൂമിയില്‍ ഒരു കാലാവസ്ഥ അടിയന്തരാവസ്ഥാ സംജാതമായിരിക്കുകയാണെന്ന് കുസാറ്റ് അറ്റ്‌മോസ് ഫെറിക് റെഡാറ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. അഭിലാഷ്.

## Article Content

**വടകര: **കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ആറാമത് ഐപിസിസി പഠനറിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആസന്ന പ്രതിസന്ധിയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഭൂമിയില്‍ ഒരു കാലാവസ്ഥ അടിയന്തരാവസ്ഥാ സംജാതമായിരിക്കുകയാണെന്ന് കുസാറ്റ് അറ്റ്‌മോസ് ഫെറിക് റെഡാറ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. അഭിലാഷ്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയസമിതിയുടെ നേതൃത്വത്തില്‍ നടന്ന വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് കാണുന്ന അതിതീവ്ര കാലാവസ്ഥാ മാറ്റത്തിന് കാരണം മനുഷ്യനിര്‍മ്മിത ഇടപെടലാണെന്ന് ഐഎസ്ആര്‍ഒ റിട്ടയേഡ് സീനിയര്‍ സയന്റിസ്റ്റ് ഡോ.പിഎം സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

ഇന്ത്യയിലെ കാലാവസ്ഥ മാറ്റം ഐപിസിസി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പരിസരം വിഷയസമിതി കണ്‍വീനര്‍ ഡോ .സുമ വിഷ്ണുദാസ് ,കേന്ദ്ര നിര്‍വാഹക സമിതി അംഗം പി. കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് പി. എം ഗീത അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണലില്‍ മോഹനന്‍ സ്വാഗതവും വിജീഷ് പരവരി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9455/climate-emergency-parishad-webinar-that-was-born)