---
title: "ട്രെയിനിൽ നിന്ന് സുഹൃത്ത് തള്ളിയിട്ടു; പരിക്കേറ്റ യുപി സ്വദേശി മരിച്ചു"
english_title: "Pushed by friend from train; The injured UP native died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94550/pushed-by-friend-from-train-the-injured-up-native-died"
published_at: "2023-02-04T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddfb9553083_DEATH_ACCIDENT.jpg"
keywords: []
---

# ട്രെയിനിൽ നിന്ന് സുഹൃത്ത് തള്ളിയിട്ടു; പരിക്കേറ്റ യുപി സ്വദേശി മരിച്ചു

> **Lead Summary:** ** വടകര: **ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

## Article Content

** വടകര: **ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാൾ ട്രെയിനിൽ ഒപ്പമുണ്ടായിരുന്ന വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്.

ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പ്രതിയെ സംഭവത്തിന് ദൃക്സാക്ഷിയായ യാത്രക്കാർ ചേർന്ന് പിടികൂടി, വടകര ആർപിഎഫിന് കൈമാറുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94550/pushed-by-friend-from-train-the-injured-up-native-died)