---
title: "മരിച്ച നിലയിൽ; ഇരിങ്ങലിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "A woman was found dead after being hit by a train in Iringal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94572/a-woman-was-found-dead-after-being-hit-by-a-train-in-iringal"
published_at: "2023-02-04T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de095ca79b8_IRINGAL_TRAIN_THATTI_MARANAM.jpg"
keywords: []
---

# മരിച്ച നിലയിൽ; ഇരിങ്ങലിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **ഇരിങ്ങൽ: **ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ. അയനിക്കാട് കളരിപ്പടി മമ്പറം ഗേറ്റിനും, ഇരിങ്ങൽ റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.

## Article Content

**ഇരിങ്ങൽ: **ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ. അയനിക്കാട് കളരിപ്പടി മമ്പറം ഗേറ്റിനും, ഇരിങ്ങൽ റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.

രാവിലെ കടന്നുപോയ കോയമ്പത്തൂർ ഇന്റർ സിറ്റി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ പാളത്തിൽ നിന്നും എടുത്തുമാറ്റാൻ സമയമെടുത്തു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94572/a-woman-was-found-dead-after-being-hit-by-a-train-in-iringal)